തൃക്കരിപ്പൂർ നിയമസഭാ സീറ്റിനെച്ചൊല്ലി യുഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു

Wait 5 sec.

തൃക്കരിപ്പൂർ നിയമസഭ മണ്ഡലത്തെ ചൊല്ലിയുള്ള യുഡിഎഫിലെ തർക്കം മുറുകുന്നു. കഴിഞ്ഞതവണ കോൺഗ്രസ് മത്സരിച്ച സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ഡിസിസി നേതൃയോഗത്തിലും ബ്ലോക്ക് കമ്മിറ്റികളിലും പ്രമേയം പാസാക്കി. കോൺഗ്രസോ, മുസ്ലിം ലീഗോ സീറ്റ് ഏറ്റെടുക്കണമെന്ന് മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.കേരള കോൺഗ്രസ് ജോസഫ് വിഭാഗം തൃക്കരിപ്പൂർ മണ്ഡലത്തിൽ സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതോടെയാണ് സീറ്റുമായി ബന്ധപ്പെട്ട തർക്കം മറ നീക്കി പുറത്ത് വന്നത്. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ നേതൃത്വം പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും കത്തയച്ചു. മണ്ഡലത്തിൽ കേരള കോൺഗ്രസിനുള്ളത് നാമമാത്രമായ പ്രവർത്തകർ മാത്രമാണുള്ളതെന്നും, മണ്ഡലത്തിൽ ഉൾപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒരു മെമ്പർ പോലും കേരള കോൺഗ്രസിനില്ലെന്നും പ്രാദേശിക സംഘടന സംവിധാനം പോലുമില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.ALSO READ : “യു.എ.ഇ എളുപ്പം കീഴടക്കാവുന്ന രാജ്യമല്ല, ശക്തിയോടെ ഉണരും”: പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍പാർട്ടി സ്ഥാനാർത്ഥി ഇല്ലെങ്കിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു. ഇതിനിടെ സീറ്റ് കോൺഗ്രസോ, ലീഗോ ഏറ്റെടുക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയും രംഗത്ത് വന്നു. അതേസമയം സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്നാണ് കേരള കോൺഗ്രസ് നിലപാട്. സീറ്റിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജെറ്റോ ജോസഫ് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു.The post തൃക്കരിപ്പൂർ നിയമസഭാ സീറ്റിനെച്ചൊല്ലി യുഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു appeared first on Kairali News | Kairali News Live.