ദുബായ് ഗ്ലോയ്ഗ്ലോബല്‍ വില്ലേജ് ഒക്ടോബർ 15 മുതല്‍

Wait 5 sec.

ദുബായ് ഗ്ലോബല്‍ വില്ലേജിന്‍റെ 30 മത് സീസണ്‍ ഒക്ടോബർ 15 ന് ആരംഭിക്കും. സന്ദർശകർക്ക് പുതിയ കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കങ്ങള്‍ പൂർത്തിയായി. ഗാർഡന്‍സ് ഓഫ് ദി വേള്‍ഡ് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുളള പ്രധാന നാഴികകല്ലുകളുടെ ചെറുരൂപങ്ങള്‍ ഒപ്പം പുഷ്പ കാഴ്ചകളും ഗ്ലോബല്‍ വില്ലേജ് സന്ദർശിക്കുന്നവർക്ക് ഗാർഡന്‍സ് ഓഫ് ദി വേള്‍ഡിലൂടെ അനുഭവവേദ്യമാകും. ഈജിപ്ത് പവലിയന് മുന്നിലാണ് ഗാർഡന്‍സ് ഓഫ് ദി വേള്‍ഡ് ഒരുക്കിയിട്ടുളളത്. ഇറാന്‍ പവലിയന്‍ വരെ നീളുന്ന ഗാർഡന്‍സ് ഓഫ് ദി വേള്‍ഡ് ഒഴിവുസമയം ചെലവഴിക്കാനും ഫോട്ടോയെടുക്കാനുമുളള പറ്റിയ ഇടമായി മാറും. ഡ്രാഗണ്‍ കിംങ്ഡംഇത്തവണത്തെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. സന്ദർശകർക്ക് ഇന്‍ററാക്ടീവ് വാക്ക്-ത്രൂ അനുഭവമാണ് ‘ഡ്രാഗൺ കിങ്ഡം’ നല്‍കുക. വ്യത്യസ്ത തീമുകളിലായി 11 മുറികളൊരുക്കിയിട്ടുണ്ട്. ഈ മുറികളിലൂടെ യാത്ര ചെയ്യുന്ന സന്ദർശകർക്ക് ഡ്രാഗണ്‍ ഇഗ്നിസിനെ അവന്‍റെ നഷ്ടപ്പെട്ട കഴിവുകള്‍ കണ്ടെടുക്കാന്‍ സഹായിക്കുകയെന്നുളളതാണ് ദൗത്യം. വിവിധ കളികളിലൂടെയും വെല്ലുവിളികള്‍ നിറഞ്ഞ ക്ലൂകളിലൂടെയുംഇഗ്നസിലെ സഹായിക്കാനാവുക. മാന്ത്രിക വനങ്ങളിലൂടെയും ഗുഹകളിലൂടെയും യാത്ര ചെയ്യുന്ന രീതിയിലാണ് ഡ്രാഗണ്‍ കിംങ്ഡം സജ്ജമാക്കിയിരിക്കുന്നത്.ലിറ്റില്‍ വണ്ടേഴ്സ്കുട്ടികള്‍ക്കായി ഇത്തണ ലിറ്റില്‍ വണേഴ്സ് സജ്ജമാക്കിയിട്ടുണ്ട്. നിയോണ്‍ തീം, ഇമ്മേഴ്സീവ് സാഹസികപാർക്കുകള്‍, ടണലുകള്‍ വിവിധ തരത്തിലുളള കായിക വിനോദ ഇടങ്ങളെല്ലാം ലിറ്റില്‍ വണ്ടേഴ്സിലുണ്ട്. ഡ്രാഗണ്‍ ലേക്ക്ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ ഡിസ്‌പ്ലേ സ്‌ക്രീൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡുളള ഡ്രാഗൺ ലേയ്ക്കിലെ ഭീമൻ സ്‌ക്രീൻ മാറ്റി സ്ഥാപിച്ചു. തടാകത്തിന് നടുവില്‍ ഡ്രാഗണ്‍ രൂപത്തിന് പുതിയ ഫയർ ഇഫക്ടുകളും പുതിയ കാഴ്ചാനുഭവം നല്‍കും. റെയിൽവേ മാർക്കറ്റ് പുത്തന്‍ രൂപത്തില്‍ ‘ഡെസേർട്ട് ഡിസ്ട്രിക്ടായി.കൂടുതല്‍ സന്ദർശകരെ ഉള്‍ക്കൊളളാന്‍ കഴിയുന്ന രീതിയില്‍ പ്രധാനവേദി നവീകരിച്ചു. യാത്രാക്കാർക്ക് വഴികാട്ടിയായി വെ ഫൈന്‍റിംഗ് സ്ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.ഇത്തവണ കൂടുതല്‍ എളുപ്പത്തില്‍ ഗ്ലോബല്‍ വില്ലേജിലെ കാഴ്ചകള്‍ ആസ്വദിക്കാനാകും. ഗ്ലോബല്‍ വില്ലേജിന്‍റെ 30 മത് സീസണോട് അനുബന്ധിച്ച് എസ് 30 പാസ്പോർട്ട് സ്റ്റാമ്പിംഗും ഇത്തവണയുണ്ട്. ഓരോ പവലിയന് മുന്നിലുമാണ് പാസ്പോർട്ട് സ്റ്റാമ്പിംഗ് ഒരുക്കിയിട്ടുളളത്. പാസ്പോർട്ടില്‍ ലഭിക്കുന്ന ഓരോ സ്റ്റാമ്പിലൂടെ ഗ്ലോബല്‍ വില്ലേജിന്‍റെ 30 മത് സീസണിലേക്കുളള യാത്രയും കാഴ്ചകളും എക്കാലത്തേയും ഓർമ്മകളായി സൂക്ഷിക്കാം.