പാലസ്തീൻ ഐക്യദാര്‍ഢ്യത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തെ അപലപിച്ചു എസ്എഫ്ഐ. പൊലീസും എബിവിപിക്ക് ഒപ്പം ചേർന്ന് വിദ്യാർഥികളെ മർദ്ദിച്ചത് പ്രതിഷേധാർഹമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങൾക്ക് എതിരായ അതിക്രമമാണിത്. തെലങ്കാന ഭരിക്കുന്ന കോൺഗ്രസിൻ്റെ പൊലീസും എബിവിപിയ്ക്ക് കൂട്ടുനിൽക്കുന്നതിനെ അപലപിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു.തെലങ്കാന ഭരിക്കുന്ന കോൺഗ്രസ് സര്‍ക്കാര്‍ ഇസ്രയേൽ വംശഹത്യയിൽ അവരുടെ നിലപാട് വ്യക്തമാക്കാൻ തയ്യാറാകണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എസ്എഫ്ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.ALSO READ: ഹൈദരാബാദ് ഇഫ്ലു ക്യാമ്പസില്‍ SFI നേതൃത്വത്തിലുള്ള വിദ്യാര്‍ഥി യൂണിയന്‍ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിൽ എബിവിപി ആക്രമണം; പിന്നാലെ വിദ്യാർഥികളെ കയ്യേറ്റം ചെയ്ത് പൊലീസുംക‍ഴിഞ്ഞ ദിവസമാണ് ഹൈദരാബാദ് ഇഫ്ലു സര്‍വകലാശാല വിദ്യാർഥി യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന പലസ്തീൻ ഐക്യദാർഢ്യത്തിനിടെ എബിവിപിക്കാര്‍ എസ്എഫ്ഐക്കാര്‍ക്കെതിരെ ആക്രമണം നടത്തിയത്. യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. രാജ്യത്തെ ക്യാമ്പസുകളിലും തെരുവുകളിലും പലസ്തീനിൽ സയണിസ്റ്റ് ഇസ്രായേലിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കൂട്ടക്കൊലകൾക്ക് എതിരായ പ്രതിഷേധവും ഉണ്ടാകുമെന്ന് എസ്എഫ് ഐ അറിയിച്ചിട്ടുണ്ട്.The post എസ്എഫ്ഐ പ്രവര്ത്തകര്ക്കെതിരായ എബിവിപി ആക്രമണം: പൊലീസും എബിവിപിക്ക് ഒപ്പം ചേർന്ന് വിദ്യാർഥികളെ മർദ്ദിച്ചത് പ്രതിഷേധാർഹം; എസ്എഫ്ഐ appeared first on Kairali News | Kairali News Live.