ഒന്നും വേണ്ട, ഒന്ന് ഉറങ്ങിയാൽ മതി..; എന്താണ് ട്രെൻഡിങ് ആകുന്ന സ്ലീപ്പ് ടൂറിസം ?

Wait 5 sec.

യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. തിരക്കുകൾ നിറഞ്ഞ ദൈന്യംദിനജീവിതത്തിൽ നിന്നും ഒരു ഇടവേളയെടുക്കുന്നത് നിങ്ങളുടെ മാനസിക ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ഒരുപോലെ ആണ് നന്നാക്കുന്നത്. എന്നാൽ ജീവിതത്തിൽ റസ്റ്റ് എടുക്കുക, ഉറങ്ങുക എന്നിവയ്ക്കും ഇടം വേണം. നല്ല ഉറക്കം ഇന്ന് വളരെയധികം ആവശ്യപ്പെടുന്ന ഒരു ആഢംബരമായി മാറിക്കഴിഞ്ഞിരിക്കുന്നു. യു.കെ.യിൽ 74% മുതിർന്നവരും തങ്ങൾക്ക് ശരിയായി ഉറങ്ങാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഭക്ഷണക്രമത്തിലും ശാരീരികക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിച്ചതിന് ശേഷം, അടുത്ത ഘട്ടത്തിൽ ആളുകൾ ഉറക്കത്തിനാണ് പ്രാധാന്യം നൽകുന്നത് എന്ന് സ്ലീപ്പ് ആൻഡ് ഡ്രീം വിദഗ്ദ്ധനായ ചാർലി മോർലി വിശദീകരിക്കുന്നു. യാത്രയും ക്ഷേമവും തമ്മിലുള്ള ബന്ധം വർധിച്ചതോടെ, നല്ല ഉറക്കത്തിനായുള്ള കൂട്ടായ ആഗ്രഹം ഒരു പുതിയ യാത്രാ വിഭാഗത്തിന്, അതായത് ‘സ്ലീപ്പ് ടൂറിസത്തിന്’, കാരണമായിരിക്കുന്നു. കാഴ്ചകൾ കാണുന്നതിനോ സാഹസികതയ്‌ക്കോ വേണ്ടിയുള്ള സാധാരണ യാത്രകളിൽ നിന്ന് ഏറെ വ്യത്യസ്തമായ രീതിയാണിത്. പതിവ് യാത്രാ ശൈലിയിൽ അസാധാരണമായ ഒരു വഴിത്തിരിവ് ഉണ്ടാക്കിയേക്കാൻ സാധ്യതയുള്ള, ഇന്ത്യയിൽ ശക്തി പ്രാപിച്ചുവരുന്ന സവിശേഷമായ യാത്രാ പ്രവണതകളിലൊന്നാണ് സ്ലീപ്പ് ടൂറിസം.എന്താണ് സ്ലീപ്പ് ടൂറിസം?മികച്ച ഉറക്കം നേടുന്നതിന് ഏറ്റവും അധികം പ്രാധാന്യം നൽകുന്ന യാത്രാരീതിയാണ് സ്ലീപ്പ് ടൂറിസം. തിരക്കേറിയ ജീവിതത്തിൽ നിന്ന് അല്പം ഇടവേളയെടുത്ത് സ്വസ്ഥമായ ജീവിതം നയിക്കുക എന്നതാണ് ഇതിൻ്റെ മറ്റൊരു ലക്ഷ്യം. ഉയർന്ന നൂലെണ്ണമുള്ള ഷീറ്റുകളും വിവിധതരം തലയിണകളുടെ മെനുകളും വാഗ്ദാനം ചെയ്യുന്നതിനേക്കാൾ കൂടുതലാണിത്. ഉറക്കം മെച്ചപ്പെടുത്തുന്നത് പ്രധാന ലക്ഷ്യമായ ഒരു യാത്രാനുഭവം സൃഷ്ടിക്കുക എന്നതാണ് സ്ലീപ്പ് ടൂറിസത്തിന്റെ കാതൽ. ജോലി സമ്മർദ്ദം, ജീവിതശൈലി, സ്ക്രീനുകളിൽ ദീർഘനേരം നോക്കിയിരിക്കുക തുടങ്ങി ഇന്നത്തെ തലമുറയുടെ ജീവിത നിലവാരത്തെ മാറ്റിയെടുക്കാൻ സ്ലീപ്പ് ടുറിസം കൊണ്ട് സാധിക്കും.ALSO READ: ഭക്ഷണം കഴിച്ചതിന് ശേഷം ഉടനെ ഇരിക്കുന്നത് പുകവലിയേക്കാൾ ദോഷകരം ? വിദഗ്ധ ഡോക്ടർമാർ പറയുന്നത് നോക്കാംവ്യത്യസ്ത സമീപനങ്ങൾ:സ്ലീപ്പ് ടൂറിസത്തിൽ വിവിധ സമീപനങ്ങളുണ്ട്.മെഡിക്കൽ സമീപനം: സ്പെയിനിലെ SHA വെൽനസ് ക്ലിനിക്ക് പോലുള്ള മെഡിക്കൽ സ്പാകൾ ശാസ്ത്രീയ പിന്തുണയോടെയുള്ള പരിപാടികളാണ് വാഗ്ദാനം ചെയ്യുന്നത്. ഇവിടെ ഉറക്ക പ്രശ്‌നങ്ങളുള്ള അതിഥികൾക്കായി ഡോക്ടർ വിസെന്റെ മേര ‘സ്ലീപ്പ് വെൽ’ പാക്കേജ് രൂപീകരിക്കുന്നു. കൂർക്കംവലി, രാത്രിയിലെ ചലനങ്ങൾ, ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ടുകൾ എന്നിവ തിരിച്ചറിയാൻ സമഗ്രമായ വിലയിരുത്തലുകൾ നടത്തുന്നു. തുടർന്ന്, ജീവിതശൈലിയിലെ മാറ്റങ്ങൾ, ഭക്ഷണക്രമീകരണം, സപ്ലിമെന്റുകൾ, സ്ലീപ്പ് അപ്നിയക്ക് CPAP (Continuous Positive Airway Pressure) പോലുള്ള ചികിത്സകൾ എന്നിവ ഉൾപ്പെടുന്ന വ്യക്തിഗത ചികിത്സാ പദ്ധതികൾ തയ്യാറാക്കുന്നു.വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള പരിപാടികൾ: ലോകമെമ്പാടുമുള്ള ഹോട്ടലുകൾ അവരുടെ വെൽബീയിംഗ് പ്രോഗ്രാമുകൾ മെച്ചപ്പെടുത്താൻ ഉറക്ക വിദഗ്ദ്ധരെ ഉൾപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന്, കാലിഫോർണിയയിലെ പോസ്റ്റ് റാഞ്ച് ഇൻ, പ്രശസ്ത ഉറക്ക വിദഗ്ദ്ധനായ ഡോ. മൈക്കിൾ ബ്രൂസുമായി (The Sleep Doctor) സഹകരിച്ചു.ഹോളിസ്റ്റിക് സമീപനം: മാലിദ്വീപിലെ സോനേവയുടെ (Soneva) കേന്ദ്രങ്ങളിൽ ഏഴ് അല്ലെങ്കിൽ 14 ദിവസത്തെ ‘സോനേവ സോൾ സ്ലീപ്പ് പ്രോഗ്രാമിന്’ അതിഥികൾക്ക് സൈൻ അപ്പ് ചെയ്യാം. ഇവിടെ മൈൻഡ്ഫുൾനസ്, ധ്യാനം, യോഗ, വ്യായാമ ക്ലാസുകൾ, ഹെർബൽ ബാത്തുകൾ പോലുള്ള വ്യക്തിഗത ഉറക്കാനുഷ്ഠാനങ്ങൾ എന്നിവയിലൂടെ നാഡീവ്യവസ്ഥയെ പുനഃസന്തുലിതമാക്കുന്നു. സർക്കാഡിയൻ റിഥം (circadian rhythm) പുനഃക്രമീകരിക്കാൻ അതിഥികളെ പ്രഭാത സൂര്യരശ്മിക്ക് മുൻഗണന നൽകാൻ പ്രോത്സാഹിപ്പിക്കുന്നു.പുരാതന ചികിത്സകൾ: ഇറ്റലിയിലെ ലേക്ക് ഗാർഡയിലുള്ള ലെഫേ റിസോർട്ട് & സ്പാ, പരമ്പരാഗത ചൈനീസ് മെഡിസിൻ ചികിത്സകൾ ഉപയോഗിക്കുന്നു. ശ്രീലങ്കയിലെ സന്താനി വെൽനസ് കാൻഡി അഞ്ച് രാത്രികളുള്ള പാക്കേജുകളിൽ ആയുർവേദ ഉറക്ക ചികിത്സകൾ വാഗ്ദാനം ചെയ്യുന്നു.കേരളത്തിലെ മൂന്നാറിലും ആലപ്പുഴയിലും വയനാട്ടിലുമെല്ലാമുള്ള ആയുർവേദ റിസോർട്ടുകൾ സ്ലീപ്പ് ടൂറിസത്തിന് തിരഞ്ഞെടുക്കാറുണ്ട്. സ്ലീപ്പ് ടൂറിസത്തിൻ്റെ ഭാ​ഗമായ ആയുർവേദ റിസോർട്ടുകളും തെറാപ്പിയുമെല്ലാം ഇവിടങ്ങളിൽ ലഭ്യമാണ്. ഭാവിയിൽ കൂടുതൽ സാങ്കേതികവിദ്യയുടെ വളർച്ച ഇതിനെ മുന്നോട്ട് കൂടുതൽ നയിക്കും…The post ഒന്നും വേണ്ട, ഒന്ന് ഉറങ്ങിയാൽ മതി..; എന്താണ് ട്രെൻഡിങ് ആകുന്ന സ്ലീപ്പ് ടൂറിസം ? appeared first on Kairali News | Kairali News Live.