കരമനയിൽ ഗേറ്റ് പൊളിച്ച് ബുള്ളറ്റ് മോഷണം; പ്രതികൾ പിടിയിൽ

Wait 5 sec.

ബുള്ളറ്റ് മോഷണക്കേസിൽ പ്രതികൾ പിടിയിൽ. കരമന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രകാശിന്റെ വീട്ടിൽ നിന്നുമാണ് ബുള്ളറ്റ് മോഷണം പോയത്. രാത്രിയിൽ ഗേറ്റ് പൊളിച്ച് ആയിരുന്നു മോഷണം നടത്തിയത്. സംഭവത്തിൽ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ആറാലുംമൂട് ആയണിമൂട് ഉദയറതലയ്ക്കൽ മുരുകവിലാസം വീട്ടിൽ വാടകയ്ക്ക് താമസം സുനിലിന്റെ മകൻ അഖിൽ (22), കൊല്ലം കല്ലട കാട്ടുവിള നന്ദനം വീട്ടിൽ വാടകയ്ക്ക് താമസം കൃഷ്ണൻ പോറ്റി മകൻ രാമചന്ദ്രൻ പോറ്റി (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ALSO READ: മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം: ദുരിതബാധിതരുടെ ബാങ്ക് വായ്പ എ‍ഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്രംഫോർട്ട് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ശ്രീ എൻ ഷിബുവിന്റെ നേതൃത്വത്തിൽ കരമന SHO ശ്രീ അനൂപ്, സബ് ഇൻസ്പെക്ടർ, ശ്രീജിത്ത് സബ് ഇൻസ്പെക്ടർ അജിത്ത് കുമാർ, സിപിഓ ഹിരൺ, സിപിഓ അജികുമാർ സിപിഓ ശരത്ത് ചന്ദ്രൻ, എസ് സിപിഓ കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ENGLISH SUMMARY: Two suspects have been arrested in connection with the theft of a Bullet motorcycle from a house in the Karamana police station limits. The vehicle was stolen from the residence of Prakash after the thieves allegedly broke open the gate during the night. The arrested accused have been identified as Akhil (22), son of Sunil, residing on rent at Murukavilasam House, Udayarathal, Ayanimoode, Aralummoodu, and Ramachandran Potti (42), son of Krishnan Potti, residing on rent at Kattuvila Nandanam House, Kallada, Kollam. Police said that the arrest was made following a detailed investigation based on CCTV footage. The accused were produced before the court and remanded in custody.The post കരമനയിൽ ഗേറ്റ് പൊളിച്ച് ബുള്ളറ്റ് മോഷണം; പ്രതികൾ പിടിയിൽ appeared first on Kairali News | Kairali News Live.