പുട്ട് ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. രാവിലെ പുട്ടും കടലയും കഴിക്കുക എന്ന് പറയുന്നത് തന്നെ മലയാളികളുടെ ഒരു ശീലമാണ്. എന്നാല്‍ പുട്ട് ഉണ്ടാക്കി ചൂടോടെ കഴിച്ചില്ലെങ്കില്‍ അത് കല്ലിനേക്കാള്‍ കട്ടിയാകും എന്നതാണ് വസ്തുത. എന്നാല്‍ അങ്ങനെ കട്ടിയാകാത്ത നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കാന്‍ എളുപ്പവഴിയുണ്ട്. ഇനിമുതല്‍ പുട്ടിന് മാവ് നനയ്ക്കുമ്പോള്‍ കുറച്ച് ചോറ് മാത്രം ചേര്‍ത്താല്‍ മതി. പുട്ടിന്റെ മാവിനൊപ്പം കുറച്ച് ചോറ് കൂടി ചേര്‍ത്താല്‍ പുട്ട് നല്ല പഞ്ഞിപോലെ ഇരിക്കും.ചേരുവകള്‍അരി പൊടി 1 കപ്പ്ചോറ് 1 കപ്പ്ഉള്ളിഉപ്പ്തേങ്ങ പീരAlso Read : വെറും രണ്ട് ഐറ്റം കൊണ്ട് ഒരു കിടുക്കാച്ചി കറി ! ഉച്ചയ്ക്ക് ചോറിന് കറിയുണ്ടാക്കാന്‍ മടിയെങ്കില്‍ ഇതൊന്ന് പരീക്ഷിക്കൂതയ്യാറാക്കുന്ന വിധംഒരേ അളവില്‍ അരിപ്പൊടിയും അതെ അളവില്‍ തന്നെ ചോറും എടുക്കുക.ചെറിയ ഉള്ളി, അല്പീ ചെറിയ ജീരകം എന്നിവ കൂടി എടുക്കുകഇതെല്ലാം ചേര്‍ത്ത് മിക്സിയില്‍ ഒന്ന് കറക്കിയെടുക്കാം.പുട്ടുകുറ്റിയില്‍ തേങ്ങയും മാവും നിറച്ച് ആവികയറ്റിയെടുക്കാംThe post രാവിലെ പുഴുങ്ങിയ പുട്ട് രാത്രിയായാലും കട്ടിയാകാതെ പഞ്ഞിപോലെയിരിക്കും; ഇതാ ഒരു നുറുക്കുവിദ്യ appeared first on Kairali News | Kairali News Live.