ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: തെറ്റുകാരെ കണ്ടുപിടിച്ച് ശിക്ഷിക്കണം; ജി സുകുമാരന്‍ നായര്‍

Wait 5 sec.

തിരുവനന്തപുരം| ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തെറ്റുകാരെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. എല്ലാ മോഷണവും തെറ്റ് തന്നെയാണ്. സര്‍ക്കാര്‍ സത്യമായ രീതിയില്‍ അന്വേഷണം നടത്തി തെറ്റുകാരെ കണ്ടുപിടിക്കണമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.കാണാതെ പോയത് ഭഗവാന്റെ സ്വത്താണ്. തെറ്റുകാരെ കണ്ടുപിടിക്കുകയും അവരെ ശിക്ഷിക്കുകയും വേണം. ഇതു കണ്ടുപിടിക്കാന്‍ കോടതി മുതല്‍ താഴേക്ക് എല്ലാ സംവിധാനവും ഉണ്ട്. ഭഗവാന്റെ മുതല്‍ തിരിച്ചെടുക്കേണ്ടത് ആവശ്യമാണെന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം സ്വര്‍ണപ്പാളി വിവാദത്തില്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘം അന്വേഷണത്തിലേക്ക് കടക്കും. അന്വേഷ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐടി യോഗം ഈ ആഴ്ച നടക്കും. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട രേഖകള്‍ ദേവസ്വം വിജിലന്‍സ് എസ്‌ഐടിക്ക് കൈമാറുമെന്നാണ് വിവരം.