പെർമിറ്റ് ലംഘിച്ചു അന്തർ സംസ്ഥാന സർവീസ്: ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി

Wait 5 sec.

പെർമിറ്റ് ലംഘിച്ചു അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് എടുക്കുന്നതിനു പകരം താൽക്കാലിക ടൂറിസ്റ്റ് പെർമിറ്റ് മാത്രം എടുത്ത് എല്ലാ ദിവസവും ബസ്സുകൾ സർവീസ് നടത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.ഇത്തരത്തിൽ സർവീസ് നടത്തി വന്ന ഒരു തമിഴ്നാട് ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യമായ രേഖകളില്ലാതെ കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് സർവീസ് നടത്തിയ ബസ്സാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ രാത്രി പിടിച്ചെടുത്തത്.Also read: തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് ഇന്ന് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസ്; അറിയാം സമയവും സ്റ്റോപ്പുകളുംട്രാൻസ്പോർട്ട് ഡെപ്യൂട്ടി കമ്മീഷണർ അനൂപ് വർക്കിയുടെ നേതൃത്വത്തിൽ കൊച്ചി വൈറ്റിലയിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. വരും ദിവസങ്ങളിലും കൊച്ചിയിൽ പരിശോധന തുടരാനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ തീരുമാനം. അതേസമയം ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉൾപ്പെടെ എടുത്ത് സർവീസ് നടത്തുന്ന കേരളത്തിലെ ബസ് ഓപ്പറേറ്റർമാരുടെ വാഹനങ്ങൾ രേഖകൾ അംഗീകരിക്കാതെ തമിഴ്നാട്ടിൽ പിടിച്ചിടുന്നത് പതിവാണെന്നും പരാതിയുണ്ട്.The post പെർമിറ്റ് ലംഘിച്ചു അന്തർ സംസ്ഥാന സർവീസ്: ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി appeared first on Kairali News | Kairali News Live.