കൂത്താട്ടുകുളത്ത് മണ്ണുമാന്തി യന്ത്രവും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഒരു മരണം, മറ്റൊരാൾക്ക് ഗുരുതര പരുക്ക്

Wait 5 sec.

എറണാകുളം കൂത്താട്ടുകുളത്ത് മണ്ണുമാന്തി യന്ത്രവും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ ഗുരുതരാവസ്ഥയിലാണ്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുമാറാടി ഓണാട്ട് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന നെടുങ്കണ്ടം സ്വദേശി സന്തോഷ് (50) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴ് മണിയോടെ ഒലിയപ്പുറം റോഡില്‍ ചമ്പോന്തയില്‍താഴം കാര്‍ വര്‍ക്ക്‌ ഷോപ്പിനു സമീപം ആയിരുന്നു അപകടം. ഒലിയപ്പുറം സ്വദേശി റെജി(43)യെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. Read Also: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ബൈക്ക് യാത്രികൻ മരിച്ചുകൂത്താട്ടുകുളം ഭാഗത്തു നിന്നു വന്ന മണ്ണുമാന്തി യന്ത്രവും എതിര്‍ ദിശയില്‍ വന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഫയര്‍ ആൻഡ് റെസ്ക്യൂ സർവീസ് സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.News Summary: An accident occurred when a bulldozer and an electric scooter collided in Koothattukulam, Ernakulam. One of the scooter passengers died.The post കൂത്താട്ടുകുളത്ത് മണ്ണുമാന്തി യന്ത്രവും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഒരു മരണം, മറ്റൊരാൾക്ക് ഗുരുതര പരുക്ക് appeared first on Kairali News | Kairali News Live.