തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നു. തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. ഡയാലിസിസ് ചികിത്സയിലായിരുന്നു ജയന്തി. കൊലയ്ക്ക് പിന്നാലെ ഭർത്താവ് ഭാസുരേന്ദ്രൻ ജീവനൊടുക്കാൻ ശ്രമിച്ചു.ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്. ആശുപത്രിയിൽ ജയന്തി ചികിത്സയിൽ കഴിഞ്ഞ മുറിയിൽ വച്ചാണ് കൊലപാതകം നടത്തിയത്. കഴുത്തിൽ വയറ് കൊണ്ട് മുറുക്കിയാണ് കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഭാസുരേന്ദ്രൻ ആശുപത്രി കെട്ടിടത്തിന് മുകളിലെ 5-ാം നിലയിൽ നിന്നും താഴെക്ക് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാൾ നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.Also read: വിവാഹിതരായിട്ട് നാല് മാസം; കർണാടകയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു, പിന്നിൽ സ്ത്രീധന പീഡനമെന്ന് ആരോപണംഅതിനിടെ, കോട്ടയം ഏറ്റുമാനൂരിൽ മധ്യവയസ്‌കയെ കഴുത്തറുക്കപ്പെട്ട നിലയിൽ കണ്ടെത്തി. പേരൂർ സ്വദേശി ലീന ജോസ് (56) ആണ് മരിച്ചത്. മൃതദേഹം ഇന്നലെ രാത്രി 12 മണിയോടെയാണ് കണ്ടെത്തിയത്. മരണത്തിൽ ദൂരുഹതയുളളതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഏറ്റുമാനൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.The post ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി appeared first on Kairali News | Kairali News Live.