അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ബോളിവുഡ് യുവതാരത്തെ സുഹ‍ൃത്ത് കൊലപ്പെടുത്തി. രവി സിങ് ഛേത്രി (21) ആണ് മരിച്ചത്. നാഗ്പൂരിൽ വെച്ച് ബുധനാഴ്ച പുലർച്ചെ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്ത് പ്രിയാൻഷുവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് ആണ് റിപ്പോർട്ട്. സംഭവത്തിൽ പ്രതിയായ ധ്രുവ് ലാൽ ബഹാദൂർ സാഹുവിനെ (20) അറസ്റ്റ് ചെയ്തിട്ടുണ്ട്. 2022-ൽ പുറത്തിറങ്ങിയ ‘ഝുണ്ട്’ എന്ന സിനിമയിൽ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച് പ്രശസ്തി നേടിയ താരമാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്.പോലീസ് പറയുന്നതനുസരിച്ച്, പ്രിയാൻഷുവും ധ്രുവും സുഹൃത്തുക്കളായിരുന്നു, അവർ പലപ്പോഴും ഒരുമിച്ച് മദ്യപിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെ മദ്യപിക്കാനായി ഇരുവരും നാരി പ്രദേശത്തെ ഒരു ആള്‍ത്താമസമില്ലാത്ത വീട്ടിലേക്ക് പോയിരുന്നു. അവിടെ വച്ച് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ പ്രിയാൻഷു ധ്രുവിനെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ പ്രിയാൻഷു ഉറങ്ങുകയും ചെയ്തു. പ്രിയാൻഷു തന്നെ ഉപദ്രവിക്കുമെന്ന് ഭയന്നാണ് ധ്രുവ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.ALSO READ: വിവാഹിതരായിട്ട് നാല് മാസം; കർണാടകയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു, പിന്നിൽ സ്ത്രീധന പീഡനമെന്ന് ആരോപണംആക്രമിക്കപ്പെടുമെന്ന് ഭയന്ന് സാഹു, ഛേത്രിയെ വയറുകൾ ഉപയോഗിച്ച് കെട്ടിയിടുകയും മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് കൂട്ടിച്ചേർത്തു. പ്ലാസ്റ്റിക് വയറുകൾ കൊണ്ട് ബന്ധിച്ച് അർദ്ധനഗ്നനാക്കിയ നിലയിലാണ് നാട്ടുകാർ പ്രിയാൻഷുവിനെ കണ്ടെത്തിയത്. ഉടൻ തന്നെ മെയോ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നടത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അമിതാഭ് ബച്ചനെ നായകനാക്കി നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്ത ജീവചരിത്ര സ്പോർട്സ് ഡ്രാമയായ ഝുണ്ടിലെ അഭിനയത്തിലൂടെയാണ് പ്രിയാൻഷുവിന് അംഗീകാരം ലഭിച്ചത് . സ്ലം സോക്കറിന്റെ സ്ഥാപകനായ വിജയ് ബാർസെയുടെ ജീവിതത്തെ വിവരിക്കുന്ന ഈ ചിത്രത്തിൽ പ്രിയാൻഷു ഒരു സഹകഥാപാത്രത്തെ അവതരിപ്പിച്ചു, അത് അദ്ദേഹത്തിന് നിരൂപക പ്രശംസ നേടിക്കൊടുത്തു.The post അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ബോളിവുഡ് യുവതാരത്തെ കെട്ടിയിട്ടശേഷം സുഹൃത്ത് കൊലപ്പെടുത്തി appeared first on Kairali News | Kairali News Live.