‘കേരളം മത്സരിക്കുന്നത് അന്താരാഷ്ട്ര ടൂറിസം മേഖലകളുമായി’: മന്ത്രി പി എ മുഹമ്മദ് റിയാസ്

Wait 5 sec.

അന്താരാഷ്ട്ര ടൂറിസം മേഖലകളുമായാണ് കേരളം മത്സരിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്ത്യയിൽ തന്നെ മികച്ച ബീച്ച് ടൂറിസമുള്ളത് കേരളത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോർഡ് വർദ്ധനവാണ് ഉണ്ടാകുന്നതെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി പറഞ്ഞു.മലയോര മേഖലകളിൽ ഹൈക്കിങ് ഉൾപ്പെടെയുള്ള കൂടുതൽ സാദ്ധ്യതകളാണുള്ളത്. വെൽനസ് ടൂറിസത്തിൽ ലോകം കേരളത്തിലേക്ക് എത്തുന്നു. ഉത്തരവാദിത്ത ടൂറിസം വികസിപ്പിക്കുന്നതായിരിക്കും. ടൂറിസം മേഖലയിലെ പദ്ധതികൾക്ക് കേന്ദ്ര സഹായം കൂടി ലഭിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.ALSO READ: ‘ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് യാത്രചെയ്യുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര’: തീരുമാനം ഉടനെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർഅതേസമയം, ഇന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര ശിഖാവത്തിനെ ദില്ലിയില്‍ സന്ദര്‍ശിച്ചു. കേരളത്തിന് അനുവദിച്ച കേന്ദ്ര ടൂറിസം പദ്ധതികള്‍ക്ക് നന്ദി അറിയിച്ചു. പുതിയ പദ്ധതികളുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചുവെന്നും മന്ത്രി തൻ്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഡിസംബര്‍ മാസത്തില്‍ നടക്കുന്ന കേരളത്തിലെ ടൂറിസം പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തുവെന്നും മന്ത്രി പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.The post ‘കേരളം മത്സരിക്കുന്നത് അന്താരാഷ്ട്ര ടൂറിസം മേഖലകളുമായി’: മന്ത്രി പി എ മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.