വിവാഹിതരായിട്ട് നാല് മാസം; കർണാടകയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു, പിന്നിൽ സ്ത്രീധന പീഡനമെന്ന് ആരോപണം

Wait 5 sec.

കർണാടകയിലെ ബെലഗാവിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു. 20 വയസ്സുള്ള സാക്ഷിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ആകാശ് കാമ്പാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷം ആയിരുന്നു ഈ ക്രൂരകൃത്യം. കണ്ടെത്തിയ മ‍ൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. കുറ്റകൃത്യത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, സ്ത്രീധന പീഡനമാണെന്ന് സാക്ഷിയുടെ കുടുംബം ആരോപിച്ചു.ബന്ധുവിന്റെ വീട്ടിൽ പോയ ആകാശിന്റെ അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സാക്ഷിയുടെ മൃതദേഹം കണ്ടെത്തുന്നത്.ആകാശിന്റെ ഫോൺ ഓഫ് ചെയ്ത നിലയിലാണ്. പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.ALSO READ: സുബീൻ ഗാർഗിന്‍റെ മരണം: വീണ്ടും അറസ്റ്റ്; ഇത്തവണ പിടിയിലായത് ബന്ധുവായ പൊലീസുകാരൻഉത്തർപ്രദേശിലെ മെയിൻപുരിയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ സ്ത്രീയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ കേസ് വരുന്നത്.നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ‌സി‌ആർ‌ബി) ഡാറ്റ പ്രകാരം, സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്ത കേസുകളിൽ 2023 ൽ 14 ശതമാനം വർധനവ് രേഖപ്പെടുത്തി, രാജ്യത്തുടനീളം 15,000 ൽ അധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും വർഷം മുഴുവൻ 6,100 ൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എൻ‌സി‌ആർ‌ബിയുടെ ‘ഇന്ത്യയിലെ കുറ്റകൃത്യങ്ങൾ 2023’ റിപ്പോർട്ട് പ്രകാരം 2023 ൽ സ്ത്രീധന നിരോധന നിയമപ്രകാരം 15,489 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് – 2022 ൽ 13,479 ഉം 2021 ൽ 13,568 ഉം ആയിരുന്നു ഇത്.The post വിവാഹിതരായിട്ട് നാല് മാസം; കർണാടകയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു, പിന്നിൽ സ്ത്രീധന പീഡനമെന്ന് ആരോപണം appeared first on Kairali News | Kairali News Live.