ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം പൂശൽ വിവാദം; എസ് ഐ ടി ഉണ്ണികൃഷ്ണൻ പോറ്റിയുടെ യാത്രാ വിവരം ശേഖരിച്ചു

Wait 5 sec.

ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം പൂശൽ വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയിൽ അന്വേഷണം കേന്ദ്രീകരിച്ച് സ് ഐ ടി സംഘം. എസ് ഐ ടി ഉണ്ണികൃഷ്ണൻ പോറ്റിയുടെ യാത്രാ വിവരം ശേഖരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി ഇന്നലെ രാത്രിയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നും പൊലീസിന് വിവരം ലഭിച്ചു.Also read: ‘കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ല, ലോകത്തെവിടെയായാലും നീ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവനാണെങ്കിൽ എന്റെ സഖാവാണ്…’; ഇന്ന് ചെഗുവേരയുടെ 58 ആം രക്തസാക്ഷിത്വ ദിനംഅതിനിടെ, ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം പൂശല്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തി. ഓഫീസില്‍ നിന്ന് ഫയലുകള്‍ ശേഖരിക്കുകയും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ തേടുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘം ദേവസ്വം വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിലെ സി ഐമാരാണ് ദേവസ്വം ആസ്ഥാനത്തെത്തി പരിശോധന നടത്തിയത്.The post ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം പൂശൽ വിവാദം; എസ് ഐ ടി ഉണ്ണികൃഷ്ണൻ പോറ്റിയുടെ യാത്രാ വിവരം ശേഖരിച്ചു appeared first on Kairali News | Kairali News Live.