പൊന്നിനെ തൊട്ടാൽ ഇന്നും പൊള്ളും; കുതിച്ചുയർന്ന വില അറിയാം

Wait 5 sec.

ഇന്നലെ രണ്ടുതവണ കൂടിയ സ്വർണവിലയിൽ ഇന്നും കുതിപ്പ്. പവന് 160 രൂപ വർധിച്ച് 91,040 രൂപയാണ് ഇന്ന് നൽകേണ്ടത്. ഇന്നലെ 90,880 രൂപ ആയിരുന്നു നൽകേണ്ടത്. ഇന്ന് ​ഗ്രാമിന് 20 രൂപ വർധിച്ച് 11,380 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ പണിക്കൂലിയടക്കം ഒരു ലക്ഷത്തിലധികം രൂപ ഇനി നൽകണം.സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന അളവില്‍ എത്തിയ സാഹചര്യത്തില്‍ ഇനി കുറയാന്‍ സാധ്യതയുണ്ട് എന്ന് പ്രവചനങ്ങളുണ്ടായിരുന്നു. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് വില 3500 ഡോളര്‍ വരെ കുറഞ്ഞേക്കുമെന്നും വിലയിരുത്തലുണ്ടായി. എന്നാല്‍ ഇത്തരം പ്രവചനങ്ങള്‍ അസ്ഥാനത്താക്കി ദിവസം രണ്ടുതവണയൊക്കെയാണ് ഇപ്പോൾ സ്വർണവില ഉയരുന്നത്.ALSO READ: വെജിറ്റേറിയനായ 85-കാരന് നോൺ വെജ് ഭക്ഷണം നൽകി; യാത്രക്കാരൻ വിമാനത്തിൽ ശ്വാസംമുട്ടി മരിച്ചു, ഖത്തർ എയർവേയ്‌സിനെതിരെ നിയമനടപടിഏതാനും വര്‍ഷങ്ങള്‍ക്ക് എല്ലാ ദിവസവും സ്വര്‍ണവില മാറിയിരുന്നില്ല. കൊവിഡിന് ശേഷമാണ് എല്ലാ ദിവസവും വിലയില്‍ പ്രകടമായ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്.The post പൊന്നിനെ തൊട്ടാൽ ഇന്നും പൊള്ളും; കുതിച്ചുയർന്ന വില അറിയാം appeared first on Kairali News | Kairali News Live.