ഓരോ കെഎസ്ആർടിസി ബസിനും 1168 രൂപ വെച്ച് വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസി ഓരോ മാസവും ലാഭത്തിലേക്ക് വരികയാണ്. കഴിഞ്ഞ മാസം മാത്രം 7 കോടി രൂപ അധിക വരുമാനം നേടാൻ കെ എസ് ആർ ടി സിക്ക് കഴിഞ്ഞുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.22 ലക്ഷത്തിലധികം ആളുകൾ കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കെ എസ് ആർ ടി സി യി യാത്ര ചെയ്തു. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്റ്റേഷനുകൾ നിർമിച്ച് നവീകരിക്കുന്ന സർക്കാരാണിത് എന്നും മന്ത്രി പറഞ്ഞു.Also read: ‘ലീഗിൻ്റെ വഴിയിലാണിപ്പോൾ ജമാഅത്തെ ഇസ്‌ലാമി’; ഗുഡ് സർട്ടിഫിക്കറ്റ് നൽകി കെ. എം ഷാജിഅതേസമയം, ബസ് സ്റ്റേഷനുകളുടെ നവീകരണത്തിനായി ഭരണ പ്രതിപക്ഷ അംഗങ്ങൾ എംഎൽഎ ഫണ്ടിൽനിന്ന് തുക അനുവദിച്ചിട്ടുണ്ട്. എന്നാൽ ഒരു രൂപ പോലും അനുവദിക്കാത്ത ഏക എംഎൽഎ എം വിൻസെന്റാണ്. എന്നിട്ടും ബസ് സ്റ്റേഷനുകളിലെല്ലാം എംഎൽഎയുടെ ഫോട്ടോ വെച്ച് വലിയ ഫ്ലക്സ് അടിച്ചു. അതെല്ലാം മാറ്റാൻ കോടതി പറഞ്ഞുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ സഭയിൽ പറഞ്ഞു. സഭ അലങ്കോലപ്പെടുത്താൻ പ്രതിപക്ഷത്തിന്റെ ശ്രമം നടത്തുന്നതിൽ കോവളം എംഎൽഎയും വലിയ ബഹളം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് എം എം വിൻസെന്റ് എം എൽ എ യെ വിമർശിച്ചത് എന്നും മന്ത്രി പറഞ്ഞു.The post ‘ഓരോ കെഎസ്ആർടിസി ബസിനും 1168 രൂപ വെച്ച് വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞു’: മന്ത്രി കെ ബി ഗണേഷ് കുമാർ appeared first on Kairali News | Kairali News Live.