കുണ്ടന്നൂരില്‍ തോക്ക് ചൂണ്ടി പണം കവര്‍ന്ന കേസ്: ആസൂത്രണം ചെയ്തത് കള്ളപ്പണം വെളുപ്പിക്കല്‍ സംഘമെന്ന് സൂചന

Wait 5 sec.

കൊച്ചി കുണ്ടന്നൂരില്‍ തോക്ക് ചൂണ്ടി 81 ലക്ഷം രൂപ കവർച്ച ചെയ്തതിന് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ സംഘമാണെന്ന് സംശയം. എറണാകുളംസ്വദേശികളായ ജോജി, വിഷ്ണു എന്നിവരാണെന്ന് പൊലീസ് പറഞ്ഞു. ആകെ ആറ് പ്രതികളാണുള്ളതെന്ന് എഫ്ഐആറില്‍ പറയുന്നു. പരാതിക്കാരൻ ബാങ്കിൽ നിന്ന്പിൻവലിച്ചത് ഒരു കോടി രൂപയാണ്. വ്യാജ ഇടപാട് വഴി ഇരട്ടി ലാഭംലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 15 മുതൽ 25 % വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 80 ലക്ഷത്തിൻ്റേതായിരുന്നു ഡീൽ. 30 ലക്ഷത്തിലധികം രൂപ ലാഭം തരാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ പണം ആവശ്യപ്പെട്ടത്. ഡീൽ ഉറപ്പിച്ചശേഷം പണം വാങ്ങാൻ രണ്ടംഗ സംഘം പരാതിതിക്കാരൻ സുബിൻ്റെ കടയിൽ എത്തുകയായിരുന്നു.ALSO READ: ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം പൂശൽ വിവാദം; എസ് ഐ ടി ഉണ്ണികൃഷ്ണൻ പോറ്റിയുടെ യാത്രാ വിവരം ശേഖരിച്ചുപണം എണ്ണി ഉറപ്പിച്ചതോടെ മുഖംമൂടി സംഘത്തെ വിളിച്ചുവരുത്തി സുബിനെ ആക്രമിച്ച് 80 ലക്ഷവുമായി കടന്നു കളയുകയായിരുന്നു. ഒളിവിലുള്ള പ്രതികളെക്കുറിച്ച് സൂചന ലഭിച്ചുവെന്ന് പൊലീസ് പറഞ്ഞു. കമ്മീഷൻ ഏജൻ്റായിട്ടുള്ള സജി അറസ്റ്റിലായിട്ടുണ്ട്. കള്ളപ്പണ സംഘത്തെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി നൽകുന്നത് സജിയാണെന്നാണ് വിവരം.The post കുണ്ടന്നൂരില്‍ തോക്ക് ചൂണ്ടി പണം കവര്‍ന്ന കേസ്: ആസൂത്രണം ചെയ്തത് കള്ളപ്പണം വെളുപ്പിക്കല്‍ സംഘമെന്ന് സൂചന appeared first on Kairali News | Kairali News Live.