കൊല്ലം ഫാത്തിമ മാതാ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. എസ് എഫ് ഐ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സര്‍ക്കാരിനും സര്‍വകലാശാലയ്ക്കും കോളേജിനും കോടതി നോട്ടീസ് അയച്ചു. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ ആണ് ഇടക്കാല ഉത്തരവ്. കേരള സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ നാളെയാണ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുക.ഫാത്തിമ മാതാ കോളേജിലെ തെരഞ്ഞെടുപ്പ് രണ്ടാഴ്ചത്തേയ്ക്ക് ആണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കെ എസ് യു- അധ്യാപക- മാനേജ്മെന്റ് കൂട്ടുകെട്ട് നടത്തുന്ന ശ്രമത്തിനെതിരെ എസ് എഫ് ഐ ഹര്‍ജി നൽകുകയായിരുന്നു. റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തിലാണ് കോളേജില്‍ ക്രമക്കേടുകള്‍ നടത്തുന്നതെന്ന് എസ് എഫ് ഐ ആരോപിച്ചു. സംഭവത്തില്‍, സര്‍വകലാശാലയോട് അന്വേഷണത്തിന്റെ പുരോഗതി എവിടെ വരെയായെന്നും എന്തു നടപടിയെടുത്തെന്നും കോടതി ആരാഞ്ഞു. Read Also: ‘നിക്ഷ്പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരം’; കാലിക്കറ്റിലും വർഗീയകോട്ടകൾ തകർത്തെറിഞ്ഞ് എസ്എഫ്ഐയുടെ തേരോട്ടംഎസ് എഫ് ഐക്കായി അഡ്വ. കിഷോര്‍ ആര്‍ കല്ലുംതാഴം ഹാജരായി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 75 ശതമാനം ഹാജര്‍ വേണമെന്ന സര്‍വകലാശാല ഉത്തരവ് നിലനില്‍ക്കെ ഒരു മാനദണ്ഡവും ഇല്ലാതെ ഹാജര്‍ കൂട്ടിനല്‍കി കെ എസ് യു പ്രതിനിധികളുടെ നോമിനേഷന്‍ സ്വീകരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച എസ് എഫ് ഐ കോളേജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.The post കൊല്ലം ഫാത്തിമ മാതാ കോളേജ് യൂണിയന് തെരഞ്ഞെടുപ്പിന് ഹൈക്കോടതി സ്റ്റേ; നടപടി എസ് എഫ് ഐ നല്കിയ ഹര്ജിയിൽ appeared first on Kairali News | Kairali News Live.