ഇന്ത്യയിലെ ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട് പുതിയ മാറ്റത്തിന് ഒരുങ്ങുകയാണ് ആർബിഐ. രാജ്യത്തെ എല്ലാ ഇലക്ട്രോണിക് പണങ്ങളും ഇനി ഒറ്റ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കും. അതിനായി ഇപ്പോൾ വാലറ്റ് ഹോൾഡർ പുറത്തിറക്കിയിരിക്കുകയാണ് റിസർവ് ബാങ്ക്. വ്യക്തികള്‍ തമ്മിലും വ്യക്തികളും വ്യാപാരികള്‍ തമ്മിലും മാത്രം ഇടപാട് നടത്താന്‍ ഉപയോഗിച്ചിരുന്ന ഈ ഡിജിറ്റല്‍ രൂപകൾ ഇനി കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കും.ALSO READ: ടിക്കറ്റില്ലാതെ എസി കോച്ചില്‍ അധ്യാപികയുടെ യാത്ര; പിടികൂടിയപ്പോള്‍ ടിടിഇ ഉപദ്രവിച്ചെന്ന് കള്ള പരാതി: വൈറലായി വിഡിയോഈ ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്ന അപ്പുകളിൽ ഒരാൾക്ക് അക്കൗണ്ട് ഇല്ലെന്ന് കരുതട്ടെ, എങ്കിലും അയാളുടെ മൊബൈല്‍ നമ്പര്‍ മാത്രം നല്‍കി പണം അയക്കാനുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാകും. പരീക്ഷണം എന്ന മുഖേനെ പഞ്ചാബ് നാഷണൽ ബാങ്ക് വഴിയാണ് തുടക്കത്തിൽ ഇത് നടപ്പിലാവുക. ഡിജിറ്റൽ രൂപയെ കൂടുതൽ ജനകീയമാക്കുക എന്നതാണ് മൊബൈൽ വാലറ്റിനെ യുപിഐ ആപ്പിൽ സംയോജിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഭീം എന്ന യുപിഐ പ്ലാറ്റ്ഫോമിലേക്കാണ് ഡിജിറ്റൽ രൂപയെ ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.The post ഡിജിറ്റല് കറന്സികള് ഇനി ഒറ്റ പ്ലാറ്റ്ഫോമില്, പുതിയ മാറ്റവുമായി റിസർവ് ബാങ്ക് appeared first on Kairali News | Kairali News Live.