വണ്ടൂർ: വണ്ടൂര്‍ പഞ്ചായത്തില്‍ അഞ്ചുവര്‍ഷത്തിനിടയില്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അംഗം വി. ജ്യോതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അംഗം തസ്നിയ ബാബു അധ്യക്ഷയായി.ലൈഫ്, ആര്‍ദ്രം, അധിദാരിദ്ര്യനിര്‍മാര്‍ജ്ജനം, പൊതു വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഗുണങ്ങള്‍ പഞ്ചായത്തിലെ ജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കാന്‍ കഴിഞ്ഞതായി ഉദ്ഘാടന പ്രസംഗത്തില്‍ മെമ്പര്‍ പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം വീഡിയോ പ്രസന്റേഷനും ഓപ്പണ്‍ ഫോറവും നടന്നു.പരിപാടിയില്‍ പഞ്ചായത്ത് സെക്രട്ടറി സ്വാഗതം പറഞ്ഞു. മെമ്പര്‍മാരായ മോഹനന്‍ അരിമ്പ്ര, സി. സ്വാമിദാസന്‍, ഷൈനി പറശ്ശേരി, ആയിഷ. മാനീരി, വി. രുക്മണി, മൈഥിലി, ഗണേശന്‍, ഉഷ വിജയന്‍, അസിസ്റ്റന്റ് സെക്രട്ടറി ഹരീഷ്, റിസോഴ്സ് പേഴ്സണ്‍ അസ്മി ശരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.വികസന വഴികളില്‍ മുന്നേറി വണ്ടൂര്‍ പഞ്ചായത്ത്അഞ്ചുവര്‍ഷത്തിനിടയില്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി 862 പേര്‍ ഗുണഭോക്താക്കള്‍ കരാറില്‍ ഏര്‍പ്പെട്ടതായി വണ്ടൂർ ഗ്രാമപഞ്ചായത്തിലെ വികസന സദസ്സിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതില്‍ 555 പേര്‍ക്ക് വീടുകള്‍ പൂര്‍ത്തിയാക്കി തുക നല്‍കി. ഇതുവരെ 22.4 കോടി രൂപയാണ് പദ്ധതിയില്‍ ചിലവഴിച്ചത്.പഞ്ചായത്ത് പരിധിയില്‍ കണ്ടെത്തിയ 90 അതിദരിദ്ര വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതോടൊപ്പം 4562 പേരെ കണ്ടെത്തി ഡിജിറ്റല്‍ സാക്ഷരത നല്‍കി. കെ-സ്മാര്‍ട്ട് പദ്ധതിയിലൂടെ ലഭ്യമായ 47,293 അപേക്ഷകളില്‍ 45,520 അപേക്ഷകള്‍ തീര്‍പ്പാക്കി. കാര്‍ഷിക മേഖലയില്‍ 1.58 കോടി രൂപയും, മൃഗസംരക്ഷണം 1.4 കോടി രൂപയും, ക്ഷീരവികസനം 1.2 കോടി രൂപയും, മത്സ്യബന്ധന മേഖലയില്‍ 26.40 ലക്ഷവും, ആരോഗ്യ മേഖലയില്‍ 3.37 കോടി, വിദ്യാഭ്യാസ മേഖലയില്‍ 2.51 കോടി, കുടിവെള്ളം 2.81 കോടി, മാലിന്യ സംസ്കരണം 4.47 കോടി, സാമൂഹ്യ ക്ഷേമം 4.21 കോടി, പോഷകാഹാര വിതരണം 4.32 കോടി, അംഗന്‍വാടി പ്രവര്‍ത്തനങ്ങള്‍ക്ക് 2.66 കോടി രൂപയും ആണ് ചിലവഴിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷത്തിനിടയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 26.81 കോടി രൂപയും ചിലവഴിച്ചു.വികസന നേട്ടത്തിന്റെ അഭിമാന തിളക്കത്തില്‍ വട്ടംകുളം ഗ്രാമ പഞ്ചായത്ത്