ട്രംപിന്‍റെ നിർദേശത്തിനനുസരിച്ച് മുന്നോട്ട് വച്ച വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചിട്ടും ഗാസയിൽ ബോംബിങ് തുടർന്ന് ഇസ്രയേൽ. വെടിനിർത്തൽ കരാറിന്‍റെ പ്രാരംഭ ഘട്ടം പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് സാഹചര്യത്തെ വഷളാക്കിയേക്കാവുന്ന ആക്രമണങ്ങൾ ഇസ്രയേൽ തുടരുന്നത്. തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിന് വടക്ക് പടിഞ്ഞാറുള്ള ഹമദ് സിറ്റിക്ക് സമീപമുള്ള ഇസ്രായേൽ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഗാസ സിറ്റിയുടെ പടിഞ്ഞാറുള്ള യർമൂക്ക് സ്കൂളിനെ ലക്ഷ്യമിട്ട് നടത്തിയ ഇസ്രയേലിന്‍റെ ഡ്രോൺ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.ALSO READ; ‘ഗാസയിലേക്ക് ഭക്ഷണമെത്തിക്കാന്‍ ശ്രമിച്ച ഞങ്ങളെ ഇസ്രയേല്‍ ക്രൂരമായി പീഡിപ്പിച്ചു’; നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍ മണ്ഡല മണ്ടേലകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസയുടെ പല ഭാഗങ്ങളിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 10 പലസ്തീനികൾ കൊല്ലപ്പെടുകയും 49 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഗാസയിലുള്ളവർ ബുധനാഴ്ച വലിയ ആശ്വാസത്തോടെയാണ് വെടിനിർത്തൽ കരാറിന്റെ വാർത്ത സ്വീകരിച്ചത്. എന്നാൽ, ആക്രമണം തുടരുന്ന സാഹചര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.അതേസമയം, വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച രാജ്യത്ത് എത്തിയേക്കുമെന്ന് ഇസ്രായേൽ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. The post പലസ്തീനികൾക്ക് ആശ്വാസമില്ല: വെടിനിർത്തൽ കരാർ നിലവിൽ വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ ആക്രമണം തുടർന്ന് ഇസ്രയേൽ; തിങ്കളാഴ്ച ജറുസലേം സന്ദർശിക്കാൻ ട്രംപ് appeared first on Kairali News | Kairali News Live.