കൊല്ലത്തും കളം നിറഞ്ഞ് എസ്എഫ്ഐ: ജില്ലയിൽ 19 കോളേജിലും എതിരില്ല

Wait 5 sec.

കേരള സർവകലാശാലകളിലെ കോളേജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പുകൾ വെള്ളിയാഴ്ച നടക്കാനിരിക്കെ കൊല്ലത്തെ കോളേജുകളിൽ എതിരില്ലാതെ എസ്എഫ്ഐ. ഇലക്ഷനായുള്ള നാമനിർദേശപത്രിക സമർപ്പിക്കേണ്ട സമയം അവസാനിച്ചപ്പോൾ ജില്ലയിൽ 19 കോളേജുകളിൽ 10 ഇടങ്ങളിലും എസ്എഫ്ഐ യൂണിയൻ ഉറപ്പിച്ചു. കൊല്ലം എസ്എൻ, എസ്എൻ വനിത, ചാത്തന്നൂർ എസ്എൻ, ചവറ ബേബി ജോൺ മെമ്മോറിയൽ കോളേജ് എന്നീ ക്യാമ്പസുകളിലാണ് എസ്എഫ്ഐക്ക് എതിരാളികൾ ഇല്ലാത്തത്.പുനലൂർ അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇരുപത്തിമൂന്ന് സീറ്റിലെ ഇരുപതിലും എസ്എഫ്ഐ തന്നെയാണ്. അഞ്ചൽ സെന്റ്‌ ജോൺസ് കോളേജിൽ 63ൽ 46 സീറ്റിലും നിലമേൽ എൻഎസ്എസ് കോളേജ് 72ൽ 57 സീറ്റിലും കൊട്ടിയം എൻഎസ്എസ് കോളേജ് 40ൽ 22 സീറ്റിലും ടികെഎം ആർട്സ് ആൻഡ് സയൻസ് കോളേജിൽ 78ൽ 53 സീറ്റിലും കൊട്ടിയം എൻഎസ്എസ് ലോ കോളേജിൽ 10ൽ 6 സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ യൂണിയൻ ഉറപ്പിച്ചു. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ വിദ്യാർത്ഥി ഹൃദയത്തിൽ ഇടം പിടിച്ച എസ്എഫ്ഐയാണ് ഇതിലൂടെ കാണാനാകുന്നത്.ALSO READ: വയനാട്ടിലും എസ് എഫ്‌ ഐക്ക് വന്‍ ജയം; 16ല്‍ 11 കോളേജ് യൂണിയനുകളും തൂക്കിഅതേസമയം ഫാത്തിമ മാതാ കോളേജില്‍ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് രണ്ടാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്തിരിക്കുകയാണ് ഹൈക്കോടതി. ഇലക്ഷൻ അട്ടിമറിക്കാൻ കെഎസ്‌യു– അധ്യാപക– മാനേജ്മെന്റ്‌ കൂട്ടുകെട്ട് നടത്തുന്ന ശ്രമത്തിനെതിരെ എസ്എഫ്ഐ ഫയല്‍ചെയ്ത ഹര്‍ജിയിലാണ് കോടതിയുടെ ഈ നടപടി. റിട്ടേണിങ്‌ ഓഫീസറുടെ നേതൃത്വത്തിലാണ് കോളേജില്‍ ക്രമക്കേടുകൾ നടക്കുന്നതെന്നാണ് എസ്‌എഫ്‌ഐയുടെ ആരോപണം. വിഷയത്തിൽ സര്‍വകലാശാലയോട് അന്വേഷണത്തിന്റെ പുരോഗതി എവിടെ വരെയായെന്നും എന്ത് നടപടി സ്വീകരിച്ചു എന്നും കോടതി ആരാഞ്ഞിട്ടുണ്ട്.The post കൊല്ലത്തും കളം നിറഞ്ഞ് എസ്എഫ്ഐ: ജില്ലയിൽ 19 കോളേജിലും എതിരില്ല appeared first on Kairali News | Kairali News Live.