2025-ലെ ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരുടെ ഔദ്യോഗിക പട്ടിക പുറത്തിറക്കി ഫോര്‍ബ്സ്. വ്യക്തിഗത സമ്പന്നരില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഒന്നാമത്. 105 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. വ്യക്തിഗത മലയാളി സമ്പന്നരില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. 5.85 ബില്യണ്‍ ഡോളറാണ് (51,937 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. പട്ടികയില്‍ 49ആം സ്ഥാനത്താണ് അദ്ദേഹം.ഗൗതം അദാനിയാണ് രണ്ടാമത്. 92 ബില്യണ്‍ ആണ് അദ്ദേഹത്തിന്റെ ആസ്തി. സാവത്രി ജിന്‍ഡാല്‍ ആന്‍ഡ് ഫാമിലി (40.2 ബില്യണ്‍ ഡോളർ), സുനില്‍ മിത്തല്‍ ആന്‍ഡ് ഫാമിലി (34.2 ബില്യണ്‍ ഡോളർ), ശിവ് നാടാര്‍ (33.2 ബില്യണ്‍ ഡോളർ), രാധാകൃഷ്ണന്‍ ദമാനി ആന്‍ഡ് ഫാമിലി (28.2 ബില്യണ്‍ ഡോളർ), ദിലീപ് ഷാങ് വി ആന്‍ഡ് ഫാമിലി (26.3 ബില്യണ്‍ ഡോളർ), ബജാജ് ഫാമിലി(21.8 ബില്യണ്‍ ഡോളർ), സൈറസ് പൂനാവാല (21.4 ബില്യണ്‍ ഡോളർ), കുമാര്‍ ബിര്‍ള (20.7 ബില്യണ്‍ ഡോളർ) എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍.Read Also: ഡിജിറ്റല്‍ കറന്‍സികള്‍ ഇനി ഒറ്റ പ്ലാറ്റ്ഫോമില്‍, പുതിയ മാറ്റവുമായി റിസർവ് ബാങ്ക്5.3 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ജോയ് ആലുക്കാസ് ആണ് മലയാളികളിൽ രണ്ടാമത്. 54ാം സ്ഥാനത്താണ് ജോയ് ആലുക്കാസ്. മുത്തൂറ്റ് ഫാമിലിയാണ് (മുത്തൂറ്റ് സഹോദരങ്ങള്‍) ഏറ്റവും സമ്പന്ന കുടുംബം. 10.4 ബില്യണ്‍ ഡോളറിന്റെ ആകെ ആസ്തിയാണ് മുത്തൂറ്റ് ഫാമിലിക്കുള്ളത്. 4.1 ബില്യണ്‍ ഡോളർ ആസ്തിയോടെ രവി പിള്ള (73ാം സ്ഥാനം), നാല് ബില്യണ്‍ ഡോളർ ആസ്തിയോടെ സണ്ണി വര്‍ക്കി (78ാം സ്ഥാനം), 3.7 ബില്യണ്‍ ഡോളർ ആസ്തിയോടെ ക്രിസ് ഗോപാലകൃഷ്ണന്‍ (84ാം സ്ഥാനം), 3.6 ബില്യണ്‍ ഡോളർ ആസ്തിയോടെ പി എന്‍ സി മേനോന്‍ (87ാം സ്ഥാനം), 3.25 ബില്യണ്‍ ഡോളർ ആസ്തിയോടെ ടി എസ് കല്യാണരാമന്‍ (98ാം സ്ഥാനം) തുടങ്ങിയവരാണ് ആദ്യ നൂറില്‍ ഇടം പിടിച്ച മറ്റ് മലയാളികള്‍.The post ഫോര്ബ്സിൻ്റെ ഇന്ത്യന് സമ്പന്ന പട്ടിക പുറത്ത്; ഒന്നാമത് മുകേഷ് അംബാനി, മലയാളികളില് എം എ യൂസഫലി appeared first on Kairali News | Kairali News Live.