‘ഡോക്ടര്‍ക്കെതിരായ ആക്രമണത്തിന്റെ ആഘാതം മനസ്സില്‍ നിന്നും മായുന്നില്ല’; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ ഒരുതരത്തിലും ന്യായീകരണമില്ലെന്നും മന്ത്രി വീണാ ജോർജ്

Wait 5 sec.

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോ. വിപിനെതിരെ ഇന്നലെ ഉണ്ടായ ആക്രമണത്തിന്റെ ആഘാതം ഇപ്പോഴും മനസ്സില്‍ നിന്നും മായുന്നില്ലെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ ഒരുതരത്തിലും ന്യായീകരണമില്ല. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുമ്പോള്‍ കോടിക്കണക്കിന് ആള്‍ക്കാര്‍ ആശ്രയിക്കുന്ന സംവിധാനങ്ങളെയാണ് ആക്രമിക്കുന്നത്. അവരുടെ ആശ്രയത്തെയാണ് അക്രമത്തിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.വൈകുന്നേരം ഡോ. വിപിനുമായി ഫോണില്‍ സംസാരിച്ചു. ഭീകരമായ അനുഭവമാണ് ആ പാവം ഡോക്ടര്‍ നേരിട്ടത്. ആസൂത്രിതമായ ആക്രമണത്തില്‍ ഏറ്റവും ശക്തമായ നിയമ നടപടി തന്നെ ഉറപ്പാക്കും. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളും പൊലീസിന് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.Read Also: വീണ്ടും കേരള മാതൃക; ചുമ ചികിത്സയ്ക്ക് സാങ്കേതിക മാർഗനിർദേശം പുറത്തിറക്കികോടിക്കണക്കിന് ആളുകളുടെ ആശ്രയമാണ് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍. സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരെ തീര്‍ത്തും തെറ്റായ പ്രചരണങ്ങള്‍ നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.The post ‘ഡോക്ടര്‍ക്കെതിരായ ആക്രമണത്തിന്റെ ആഘാതം മനസ്സില്‍ നിന്നും മായുന്നില്ല’; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ ഒരുതരത്തിലും ന്യായീകരണമില്ലെന്നും മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.