അദാലത്ത് 586 പരാതികൾ തീർപ്പാക്കി

Wait 5 sec.

കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ തിരുവനന്തപുരം തൈക്കാട് പി.ഡബ്ലു.ഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്തിയ മെഗാ അദാലത്തിൽ 586 പരാതികൾ തീർപ്പാക്കി. ആറ് ദിവസങ്ങളിലായി നടന്ന അദാലത്തിൽ ആകെ 655 പരാതികളാണ് ലഭിച്ചത്. ബാക്കി പരാതികൾ അടുത്ത ഹിയറിങ്ങിൽ പരിഗണിക്കും. കമ്മിഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ അംഗങ്ങളായ അഡ്വ. സേതുനാരായണൻ, ടി.കെ വാസു എന്നിവർ അദാലത്തിന് നേതൃത്വം നൽകി. അദാലത്തിൽ കക്ഷികൾക്ക് പുറമെ പോലീസ്, റവന്യു, പട്ടികജാതി പട്ടികവർഗ വികസനം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെുടത്തു.