സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: നവാഗത സംവിധായകനായി മോഹന്‍ലാലും ജോജു ജോര്‍ജും, മാറ്റുരയ്ക്കുക ഈ ചിത്രങ്ങളും താരങ്ങളും

Wait 5 sec.

2024-ലെ 128 സിനിമകള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയില്‍. പ്രാഥമിക ജൂറി, സിനിമകള്‍ കണ്ടുതുടങ്ങി. ആദ്യം പ്രാഥമിക ജൂറി രണ്ടുസമിതികളായി തിരിയും. തുടര്‍ന്ന് ചിത്രങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പ് നടത്തും.പ്രകാശ് രാജ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പിന്നണി ഗായിക ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസ്, സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് മറ്റ് അംഗങ്ങള്‍. രഞ്ജന്‍പ്രമോദ്, ജിബുജേക്കബ് എന്നിവര്‍ പ്രാഥമിക ജൂറിയിലെ രണ്ട് സബ് കമ്മിറ്റികളിലും ചെയര്‍പേഴ്‌സണ്‍മാര്‍ ആണ്.Also Read : മമ്മൂക്ക ദുബായില്‍ ! പാട്രിയറ്റിന്റെ അടുത്ത ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യാന്‍ ഇംഗ്ലണ്ടിലേക്ക്സ്‌ക്രീനിങ്ങിനെത്തിയ 128 സിനിമകളില്‍ 53 ചിത്രങ്ങളും നവാഗതര്‍ സംവിധാനം ചെയ്തതാണ്. -നവാഗത സംവിധായകനായി മത്സരിക്കുന്നവരില്‍ ഒരാള്‍ മോഹന്‍ലാലും ഒരാള്‍ ജോജു ജോര്‍ജുമാണ്. മോഹന്‍ലാല്‍ ബറോസിന്റെയും ജോജു ജോര്‍ജ് പണിയുടേയും സംവിധായകനാണ്.‘ആള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’, ‘ഭ്രമയുഗം’, ‘ബറോസ്’, ‘മലൈക്കോട്ടെ വാലിബന്‍’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘പ്രേമലു’, ‘മാര്‍ക്കോ’,’ഫെമിനിച്ചി ഫാത്തിമ’ തുടങ്ങിയവയാണ് സിനിമകള്‍.മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, വിജയരാഘവന്‍, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവര്‍ മികച്ചനടനായും കനി കുസൃതി, അനശ്വരാ രാജന്‍, ജ്യോതിര്‍മയി തുടങ്ങിയവര്‍ മികച്ചനടിക്കായും മത്സരിക്കുന്നു.The post സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: നവാഗത സംവിധായകനായി മോഹന്‍ലാലും ജോജു ജോര്‍ജും, മാറ്റുരയ്ക്കുക ഈ ചിത്രങ്ങളും താരങ്ങളും appeared first on Kairali News | Kairali News Live.