ഇന്നലെ ആയിരുന്നു ഇന്ത്യൻ വ്യോമസേനയുടെ 93-ാം വാർഷികാഘോഷം. എന്നാൽ ആഘോഷങ്ങളേക്കാൾ സോഷ്യൽ മീഡിയയെ ആകർഷിച്ചത് അവിടെ വിളമ്പിയ അത്താഴവിരുന്നിലെ മെനു ആണ്. അതിനു ഒരു കാരണവുമുണ്ട്. ബുധനാഴ്ച വൈകുന്നേരം ആണ് മെനു കാർഡിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അതിൽ എഴുതിയിരിക്കുന്ന വിഭവങ്ങളുടെ പേരുകൾ കൊണ്ടാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്.വിഭവങ്ങളുടെ പേരുകൾക്കെല്ലാം സൈനികപരമായ ഒരു പ്രാധാന്യമുണ്ട്. ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7-ന് നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) ആക്രമണത്തിൽ ലക്ഷ്യമിട്ട പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും (PoK) നഗരങ്ങളുടെയും സൈറ്റുകളുടെയും പേരുകളാണ് ഓരോ വിഭവത്തിനും നൽകിയിരിക്കുന്നത്. ഈ ആക്രമണത്തിൽ പാക് മണ്ണിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളാണ് ഇന്ത്യ ലക്ഷ്യമിട്ടത്.ALSO READ: ആ നാണക്കേടിൽ നിന്നും ഉണ്ടായ ‘കത്ത്’; ഇന്ത്യൻ ട്രെയിനുകളിൽ ടോയ്ലറ്റ് വന്നതിങ്ങനെഒക്‌ടോബർ 8, 1932-ലെ വ്യോമസേനയുടെ രൂപീകരണം അനുസ്മരിച്ചുള്ള വാർഷികാഘോഷങ്ങളോടനുബന്ധിച്ചാണ് ഈ വിരുന്ന് നടന്നത്, എങ്കിലും ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.വ്യോമസേനയുടെ (IAF) ചിഹ്നത്തിന് താഴെയായി അച്ചടിച്ച മെനുവിൽ, വ്യോമസേനയെ “തെറ്റുപറ്റാത്തതും, അപ്രതീക്ഷിതവും, കൃത്യതയുള്ളതും” (Infallible, Impervious and Precise) എന്ന് വിശേഷിപ്പിക്കുന്നു. മെനുവിലെ പ്രധാന വിഭവങ്ങളും മധുര പലഹാരങ്ങളും താഴെ പറയുന്നവയാണ്:കറി വിഭവങ്ങൾ: റാവൽപിണ്ടി ചിക്കൻ ടിക്ക മസാല, റഫീഖി റാര മട്ടൺ, ഭോലാരി പനീർ മേത്തി മലായി, സുക്കൂർ ഷാം സവേര കോഫ്ത, സർഗോഡ ദാൽ മഖാനി.അരി വിഭവങ്ങൾ: ജേക്കബാബാദ് മേവ പുലാവ്, ബഹവൽപൂർ നാൻ.മധുര പലഹാരങ്ങൾ: ബാലാകോട്ട് തിരാമിസു, മുസാഫറാബാദ് കുൽഫി ഫലൂദ, മുരിദ്കെ മധുരപാൻ (Meetha Pan).മെനുവിൽ പേരുള്ള റാവൽപിണ്ടി, ബാലാകോട്ട്, ബഹവൽപൂർ, മുസാഫറാബാദ്, മുരിദ്കെ തുടങ്ങിയ നഗരങ്ങളെല്ലാം ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യമിട്ട പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും പ്രധാന കേന്ദ്രങ്ങളാണ്.ഓപ്പറേഷൻ സിന്ദൂറിൻ്റെ പ്രധാന ലക്ഷ്യങ്ങൾ:മാർക്കസ് സുഭാൻ അള്ളാ, ബഹവൽപൂർ: ജയ്ഷ്-ഇ-മുഹമ്മദ് (JeM) ഭീകരസംഘടനയുടെ പ്രത്യയശാസ്ത്രപരവും പ്രവർത്തനപരവുമായ ഹബ്.മാർക്കസ് തൈബ, മുരിദ്കെ: 200 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന, ഓപ്പറേഷനിൽ ആക്രമിക്കപ്പെട്ട ഏറ്റവും ശക്തമായ ലഷ്‌കർ-ഇ-തൊയ്ബ (LeT) താവളങ്ങളിൽ ഒന്ന്.മാർക്കസ് അബ്ബാസ്, കോട്ലി: ജിഇഎമ്മിന്റെ പ്രധാന പരിശീലന-ആയുധ വിതരണ ക്യാമ്പ്.സയ്യിദ്‌ന ബിലാൽ, ഷവായി നല്ല ക്യാമ്പുകൾ, മുസാഫറാബാദ്: സ്ലീപ്പർ സെല്ലുകൾ നുഴഞ്ഞുകയറാൻ ഉപയോഗിച്ചിരുന്ന പോയിന്റുകൾ.മാർക്കസ് അഹ്ലെ ഹദീത്, ബർണാല: LeT ഓപ്പറേറ്റീവുകൾക്കായുള്ള പ്രാദേശിക ലോജിസ്റ്റിക്സ് ഹബ്.സർജൽ, തേഹ്‌റ കലാൻ (PoK): പുതിയതായി റിക്രൂട്ട് ചെയ്യപ്പെട്ട ഭീകരർക്കായുള്ള പ്രീ-നുഴഞ്ഞുകയറ്റ ക്യാമ്പുകൾ.ഓപ്പറേഷൻ സിന്ദൂർ കൃത്യതയോടെയുള്ള പ്രഹരങ്ങളായിരുന്നു. ഇത് തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഇന്ത്യൻ വ്യോമസേന നടപ്പാക്കുകയും ഇൻ്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം (IACCS) വഴി ഏകോപിപ്പിക്കുകയും ചെയ്തു.93-ാമത് എയർഫോഴ്‌സ് ഡേ ആഘോഷങ്ങളിൽ എയർ ചീഫ് മാർഷൽ എ.പി. സിംഗ് സംസാരിക്കവെ, ഓപ്പറേഷൻ സിന്ദൂറിനെ “രാഷ്ട്രത്തിന് അഭിമാനകരമായ നിമിഷം” എന്നാണ് വിശേഷിപ്പിച്ചത്. 1932-ലെ വ്യോമസേനയുടെ രൂപീകരണം മുതൽ 2025 വരെയുള്ള യുദ്ധ ചരിത്രത്തിലെ നാഴികക്കല്ലുകൾ അദ്ദേഹം അനുസ്മരിച്ചു.1947-ൽ കശ്മീരിനെ സംരക്ഷിച്ചത്, 1971-ലെ യുദ്ധത്തിലെ പങ്ക്, 1999-ലെ കാർഗിലിലെ ധീരത, 2019-ലെ ബാലാകോട്ടിൽ ഭീകരരെ ഇല്ലാതാക്കിയത് എന്നിവക്കൊപ്പം, “ഈ വർഷം, വെറും നാല് ദിവസം കൊണ്ട് ഓപ്പറേഷൻ സിന്ദൂറിൽ ശത്രുവിന് മേൽ വിജയം നേടാൻ കഴിഞ്ഞു” എന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാലഘട്ടങ്ങളിലും ഇന്ത്യൻ വ്യോമസേന തങ്ങളുടെ ശേഷിയും വീര്യവും പ്രകടിപ്പിച്ച് രാഷ്ട്രത്തിൻ്റെ മഹത്വം ഉയർത്തിപ്പിടിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post റാവൽപിണ്ടി ചിക്കൻ ടിക്ക മസാല, മുസാഫറാബാദ് കുൽഫി ഫലൂദ; ‘ഓപ്പറേഷൻ സിന്ദൂർ’ ലക്ഷ്യസ്ഥാനങ്ങൾ വിഭവങ്ങൾക്ക് പേരായി, വ്യോമസേനയുടെ വാർഷികാഘോഷത്തിന് വിളമ്പിയ മെനു വൈറൽ appeared first on Kairali News | Kairali News Live.