കൊടുങ്ങല്ലൂരിൽ വീടിൻ്റെ അടുക്കള വാതിൽ കുത്തിതുറന്ന് സ്വർണം കവർന്നു

Wait 5 sec.

കൊടുങ്ങല്ലൂരിൽ വീടിൻ്റെ അടുക്കള വാതിൽ കുത്തിതുറന്ന് സ്വർണം കവർന്നു.ടി കെ എസ് പുരം തിരുമുപ്പത്ത് റോഡിൽ കെ എസ്ഇബി അസിസ്റ്റൻ്റ് എഞ്ചിനീയർ ആലിങ്ങപ്പൊക്കം ആനന്ദൻ്റെ വീട്ടിലാണ് മോഷണം നടന്നത്. മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. മൂന്ന് പവൻ തൂക്കമുള്ള സ്വർണ്ണാഭരണങ്ങളും മുന്നൂറ് രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു.സംഭവ സമയത്ത് ആനന്ദൻ്റെ വീട്ടില്‍ അമ്മ അംബുജാക്ഷി, ഭാര്യ സ്മിത എന്നിവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തിന് പിന്നാലെ കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.ALSO READ: അടുത്ത അഞ്ച് ദിവസത്തേക്ക് ഈ ജില്ലക്കാർ സൂക്ഷിക്കുക; കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്അതേസമയം, തൃശൂരില്‍ മൂന്ന് ദിവസം മുൻപ് എടിഎം കവര്‍ച്ച നടത്താൻ ശ്രമിച്ച പ്രതിയെ പിടികൂടിയിരുന്നു. കുര്യച്ചിറയിലെ ജ്വല്ലറിയില്‍ മോഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലാകുകയായിരുന്നു. ജ്വല്ലറി ഉടമക്ക് ഡോര്‍ തകര്‍ത്തത് സംബന്ധിച്ച സന്ദേശം ഫോണില്‍ വന്നിരുന്നു. ഇതനുസരിച്ച് ഫോണില്‍ സിസിടിവി പരിശോധന നടത്തിയപ്പോഴാണ് മോഷ്ടാവിനെ ജ്വല്ലറിക്കകത്ത് കണ്ടത്. ഇതിന് പിന്നാലെ പൊലീസ് അറസ്റ്റിലാകുകയായിരുന്നു. The post കൊടുങ്ങല്ലൂരിൽ വീടിൻ്റെ അടുക്കള വാതിൽ കുത്തിതുറന്ന് സ്വർണം കവർന്നു appeared first on Kairali News | Kairali News Live.