ജിറ്റെക്‌സ് ഗ്ലോബൽ പ്രദർശനം ഒക്ടോബർ 13 മുതൽ 17 വരെ

Wait 5 sec.

ദുബൈ| സാങ്കേതിക വിദ്യാ പ്രദർശനമായ ജിറ്റെക്‌സ് ഗ്ലോബൽ 45-ാം പതിപ്പിന് ദുബൈയിൽ വേദിയൊരുക്കുന്നു. ഒക്ടോബർ 13 മുതൽ 17 വരെയാണ് പരിപാടി. ദുബൈ വേൾഡ് ട്രേഡ് സെന്ററും ദുബൈ ഹാർബറും ഉൾപ്പെടെ രണ്ട് പ്രധാന വേദികളിലാണ് ഈ വർഷത്തെ ജിറ്റെക്‌സ് ഗ്ലോബൽ 2025 നടക്കുന്നത്. 180-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 6,500-ൽ അധികം പ്രദർശകർ, 1,800 സ്റ്റാർട്ടപ്പുകൾ, 1,200 നിക്ഷേപകർ എന്നിവരെ ഇത് ഒരുമിച്ചു കൊണ്ടുവരുന്നു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ), ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി, സുസ്ഥിര സാങ്കേതികവിദ്യ, റോബോട്ടിക്‌സ്, ഗ്രീൻ ഡാറ്റാ സെന്ററുകൾ, മൊബിലിറ്റി തുടങ്ങി നാലാം വ്യാവസായിക വിപ്ലവത്തിന് രൂപം നൽകുന്ന പ്രധാന ശക്തികളെക്കുറിച്ചുള്ള ചർച്ചകൾ ഈ വർഷത്തെ ഇവന്റിൽ നടക്കും. എ ഐ ശാസ്ത്രജ്ഞർ, റോബോട്ടിക്‌സ് പയനിയർമാർ, സൈബർ സുരക്ഷാ മേധാവികൾ, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ, സർക്കാർ നേതാക്കൾ എന്നിവരുൾപ്പെടെ 500-ൽ അധികം അന്താരാഷ്ട്ര പ്രഭാഷകർ പങ്കെടുക്കുന്ന 16 കോൺഫറൻസ് ട്രാക്കുകളും പത്ത് സ്റ്റേജുകളും ഉണ്ടായിരിക്കും.മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഐ ബി എം, ആമസോൺ വെബ് സർവീസസ്, ഹുവാവേ, ഡെൽ, എ എം ഡി, അലിബാബ ക്ലൗഡ് തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാ കമ്പനികൾ ക്ലൗഡ് കമ്പ്യൂട്ടിംഗ്, എ ഐ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ പുതിയ കണ്ടുപിടിത്തങ്ങൾ അനാച്ഛാദനം ചെയ്യും. പുതിയ തലമുറ കമ്പ്യൂട്ടിംഗ് കണ്ടുപിടിത്തങ്ങളുമായി സെറെബ്രസ്, ഡാറ്റാഡോഗ്, ടെൻസ്റ്റോറന്റ‌്, ക്വാൽകോം തുടങ്ങിയ കമ്പനികളും അണിനിരക്കും. സാങ്കേതിക പരമാധികാരവും കമ്പ്യൂട്ടേഷണൽ ശക്തിയും വർധിപ്പിക്കാൻ രാജ്യങ്ങൾ മത്സരിക്കുന്ന ഈ കാലയളവിൽ, ഈ വർഷം ഫിസിക്കൽ എ ഐക്കും സെമികണ്ടക്ടർ നൂതനാശയങ്ങൾക്കും പ്രാധാന്യം നൽകുന്നു.1981-ൽ 46 പങ്കാളികളുമായി ഒരു ചെറിയ പ്രദർശനമായി തുടങ്ങിയ ജിറ്റെക്‌സ്, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ, സ്റ്റാർട്ടപ്പ് ഇവന്റായി വളർന്നു. ഒരു വ്യാപാര തുറമുഖത്തിൽ നിന്ന് ഇന്നത്തെ നൂതനാശയങ്ങളുടെ കേന്ദ്രമായി മാറിയതിന്റെ പ്രതിഫലനം കൂടിയാണ് ഈ വളർച്ച.