കര്‍ണാടകയില്‍ ആര്‍ത്തവ ആവധി അനുവദിക്കുന്ന പിരീയഡ്സ് ലീവ് പോളിസി 2025 രൂപീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ കമ്പനികള്‍, വ്യാവസായിക മേഖലകള്‍ എന്നിങ്ങനെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലെയും വനിതകള്‍ക്ക് ശബളത്തോടുകൂടിയ ആര്‍ത്തവ അവധി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നയം ചര്‍ച്ച ചെയ്തത്.ആര്‍ത്തവാവധി നയത്തിന് തൊഴില്‍ വകുപ്പ് ഭരണാനുമതി തേടിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയെന്നോ സ്വകാര്യ മേഖലയെന്നോ നോക്കാതെ എല്ലാ വനിത തൊഴിലാളികള്‍ക്കും നയം ബാധകമാക്കുമെന്ന് തൊഴില്‍ മന്ത്രി സന്തോഷ് പറഞ്ഞു. മന്ത്രിസഭ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Also read – വികസനത്തില്‍ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിച്ച കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസും2024ല്‍ ആറ് ആര്‍ത്തവാവധി അനുവദിച്ചിരുന്നെന്നും എന്നാല്‍ പുതിയ നയം പ്രാബല്ല്യത്തില്‍ വരുന്നതോടുകൂടി ആര്‍ത്തവാവധി എല്ലാ മാസത്തേക്കും നീട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.content summary: Karnataka Government Set to Introduce Menstrual Leave Policy for All Working WomenThe post കര്ണാടകയില് സ്ത്രീകള്ക്ക് ഇനി മാസം ഒരു ദിവസം ആര്ത്തവ അവധി appeared first on Kairali News | Kairali News Live.