നിധിൻ ഗഡ്കാരി- മുഖ്യമന്ത്രി കൂടിക്കാഴ്ച; പുത്തയൻ പദ്ധതികൾക്ക് പ്രൊപ്പോസൽ നൽകിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Wait 5 sec.

നിധിൻ ഗഡ്കാരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിൽ പുത്തയൻ പദ്ധതികൾക്ക് പ്രൊപ്പോസൽ നൽകിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്.എൻ എച്ച് 66 , 450ലധികം കിലോമീറ്ററിൻ്റെ നിർമാണം പൂർത്തിയായി. 16 റീച്ചുകൾ ആണ് സംസ്ഥാനത്ത് എൻ എച്ച് 66 -ൽ ഉള്ളത്. വിശദമായ റിവ്യൂ ഉണ്ടായെന്നും മന്ത്രി വ്യക്തമാക്കി.ചിലയിടങ്ങളിൽ കരാറുകാരുടെ അനാസ്ഥ കാരണം നിർമാണം വേഗത്തിൽ നടക്കുന്നില്ല. അത്തരം കരാറുകാർക്ക് എതിരെ നടപടി എടുക്കണമെന്ന് നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളിൽ നിർമാണ തൊഴിലാളികളുടെ എണ്ണം വളരെ കുറവാണ്. സമയ ബന്ധിതമായി നിർമാണം പൂർത്തിയാകണം എന്നാണ് തീരുമാനം.Also read: തിരുവനന്തപുരം ആർ സി സി യിൽ മരുന്ന് മാറി നൽകിയെന്ന മാധ്യമ വാർത്തകൾ തെറ്റ്; രോഗികൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് റീജണൽ കാൻസർ സെന്റർ ഡയറക്ടർപൂർത്തിയാക്കിയ റീച്ചുകയുടെ ഉദ്‌ഘാടനത്തിന് നിതിൻ ഗഡ്കരി ജനുവരിയിൽ കേരളത്തിൽ എത്തും. കരാറുകാരെ ഉൾപ്പെടുത്തി ദില്ലിയിൽ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ജനുവരിയിൽ തന്നെ റീച്ചുകളുടെ നിർമാണം കഴിയുന്നതും പൂർത്തിയാക്കാനാണ് നിതിൻ ഗഡ്കരിയുടെ നിർദേശം.ദേശീയ പാത നിർമാണത്തിൽ സർക്കാരിൻ്റെ പ്രവർത്തനത്തെ കേന്ദ്രം അഭിനന്ദിച്ചു. സ്ഥലമേറ്റെടുക്കലിന് ബാക്കിയുള്ള 237 കോടി രൂപ അനുവദിക്കാൻ നിർദേശം നൽകി. പാലക്കാട് കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ ജനുവരിയിൽ നിതിൻ ഗഡ്കരി നിർമാണം ഉദ്‌ഘാടനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.The post നിധിൻ ഗഡ്കാരി- മുഖ്യമന്ത്രി കൂടിക്കാഴ്ച; പുത്തയൻ പദ്ധതികൾക്ക് പ്രൊപ്പോസൽ നൽകിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.