കാൻസർ രോഗികൾക്കു‍ള്ള സൗജന്യ കെഎസ്ആർടിസി യാത്ര; എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുള്ള ക്ഷേമത്തിന്‍റെ കേരളാ മോഡലെന്ന് മുഖ്യമന്ത്രി

Wait 5 sec.

കാൻസർ രോഗികൾക്കു‍ള്ള സൗജന്യ യാത്രാ പദ്ധതിയെന്ന കെഎസ്ആർടിസി ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുള്ള ക്ഷേമത്തിന്‍റെ കേരള വികസന മാതൃകയുടെ ദൃഷ്ടാന്തമാണ് കെഎസ്ആർടിസിയുടെ പുതിയ ഇടപെടലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കാൻസർ രോഗികൾക്ക് ആശ്വാസമാവുന്ന വിവിധ നടപടികളുമായി മുന്നോട്ടുപോവുകയാണ് എൽഡിഎഫ് സർക്കാർ. ഈ രംഗത്തെ സർക്കാരിന്‍റെ പുതിയ ഇടപെടലാണ് കാൻസർ രോഗികൾക്ക് സംസ്ഥാനത്തെവിടെയും ചികിത്സാവശ്യങ്ങൾക്കായി സൂപ്പർഫാസ്റ്റ് അടക്കമുള്ള കെഎസ്ആർടിസി ബസുകളിൽ സമ്പൂർണ്ണ സൗജന്യ യാത്രയെന്ന പ്രഖ്യാപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.ALSO READ; കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:കാൻസർ രോഗികൾക്ക് ആശ്വാസമാവുന്ന വിവിധ നടപടികളുമായി മുന്നോട്ടുപോവുകയാണ് എൽഡിഎഫ് സർക്കാർ. ഈ രംഗത്തെ സർക്കാരിന്റെ പുതിയ ഇടപെടലാണ് കാൻസർ രോഗികൾക്ക് സംസ്ഥാനത്തെവിടെയും ചികിത്സാവശ്യങ്ങൾക്കായി കെഎസ്ആർടിസി ബസുകളിൽ സമ്പൂർണ്ണ സൗജന്യ യാത്രയെന്ന പ്രഖ്യാപനം. കേരളത്തിലെ ഏത് ആശുപത്രികളിലും കീമോ, റേഡിയേഷൻ ചികിത്സാവശ്യങ്ങൾക്കായി പോകുന്നവർക്ക് സൂപ്പർഫാസ്റ്റ് മുതൽ ഓർഡിനറി വരെയുള്ള എല്ലാ ബസുകളിലും ഇനി മുതൽ യാത്ര സൗജന്യമായിരിക്കും. ചികിത്സിക്കുന്ന ഡോക്ടറുടെ കാലപരിധി നിശ്ചയിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ യാത്രാ നിരക്ക് ഒഴിവാക്കി കൊണ്ടുള്ള പാസ് നൽകുന്നതാണ്. എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുള്ള ക്ഷേമത്തിന്റെ കേരള വികസന മാതൃകയുടെ ദൃഷ്ടാന്തമാണ് കെഎസ്ആർടിസിയുടെ പുതിയ ഇടപെടൽ.The post കാൻസർ രോഗികൾക്കു‍ള്ള സൗജന്യ കെഎസ്ആർടിസി യാത്ര; എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുള്ള ക്ഷേമത്തിന്‍റെ കേരളാ മോഡലെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.