യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉണ്ടാക്കിയ ധാരണയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു.ഈ വിഷയത്തിൽ മോദി പങ്കുവെച്ച പ്രതികരണം മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ നൽകുന്ന പിന്തുണ വ്യക്തമാക്കുന്നതായിരുന്നു.ട്രംപിൻ്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഉടമ്പടി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനമാണ് എന്നും അദ്ദേഹം ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടു.ഗാസ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിലും മാനുഷിക വിഷയങ്ങളിലും മോദി പ്രത്യേക ശ്രദ്ധ നൽകി. ട്വീറ്റിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു:“ബന്ദികളെ മോചിപ്പിക്കുന്നത്, കൂടാതെ ഗാസയിലെ ജനങ്ങൾക്ക് വർദ്ധിപ്പിച്ച മാനുഷിക സഹായം എന്നിവ അവർക്ക് ആശ്വാസം നൽകുമെന്നും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.”ഗസ്സയിൽ നിലനിൽക്കുന്ന പ്രതിസന്ധികളെ ലഘൂകരിക്കുന്നതിലും, ബന്ദി പ്രശ്നത്തിന് പരിഹാരം കാണുന്നതിലൂടെയും മാത്രമേ മേഖലയിൽ ദീർഘകാല സമാധാനം സ്ഥാപിക്കാൻ സാധിക്കൂ എന്ന നിലപാടാണ് ഈ പ്രസ്താവനയിലൂടെ ഇന്ത്യ വ്യക്തമാക്കുന്നത്.ആഗോളതലത്തിൽ സമാധാന ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നു എന്നും ഈ പ്രതികരണം അടിവരയിടുന്നു.The post ഗാസ വെടിനിർത്തൽ കരാർ; ട്രംപിനെയും നെതന്യാഹുവിനെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി appeared first on Arabian Malayali.