കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി പി എ മുഹമ്മദ് റിയാസിനൊപ്പം ദില്ലിയിലെ നിര്‍മാണ്‍ ഭവനിലായിരുന്നു കൂടിക്കാഴ്ച.അതേസമയം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരിയേയും ഇരുവരും സന്ദര്‍ശിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരിയെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോടൊപ്പം ഡൽഹിയിൽ സന്ദർശിക്കുകയുണ്ടായി.സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ശ്രീ നിതിൻ ഗഡ്കരി അംഗീകരിച്ചു. വിശദമായ കാര്യങ്ങൾ ഡൽഹിയിൽ 3 മണിക്ക് പത്രസമ്മേളനത്തിൽ അറിയിക്കുന്നതാണ്.സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിൻ്റെ ഭാഗമായി, എൻഎച്ച് 66 ൻ്റെ നിർമ്മാണം കാരണം തടസ്സപ്പെട്ട കോഴിക്കോട് സിറ്റി റോഡിൻ്റെ ഭാഗമായുള്ള പനാത്ത് താഴം – നേതാജി നഗറിൽ എലിവേറ്റഡ് ഹൈവേയ്ക്ക് ഫണ്ട് നൽകാൻ ശ്രീ. നിതിൻ ഗഡ്കരി നിർദ്ദേശം നൽകി.കേരളത്തിൻ്റെ പശ്ചാത്തല വികസന മേഖലയുടെ വികസനത്തിൽ അനുഭാവ പൂർണമായ സമീപനം സ്വീകരിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരിയ്ക്കും നിശ്ചയദാർഢ്യത്തോട് കൂടി നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പിൻ്റെ നന്ദി അറിയിക്കുന്നു.The post കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന് appeared first on Kairali News | Kairali News Live.