സംയോജിത ശിശുവികസന സേവന പദ്ധതി 50 വർഷങ്ങൾ പൂർത്തിയാക്കുന്നു; ICDS@50 ലോഗോ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു

Wait 5 sec.

സംയോജിത ശിശുവികസന സേവന പദ്ധതിയുടെ 50-ആം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായുള്ള ICDS@50 ലോഗോ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. ജീവനക്കാരിൽ നിന്നും, പൊതുജനങ്ങളിൽ നിന്നും വകുപ്പിൻ്റെ സ്ഥാപനങ്ങളിലെ അന്തേവാസികളിൽ നിന്നും ലഭ്യമായ 70 ഓളം ലോഗോകളില്‍ നിന്നാണ് മികച്ച ലോഗോ തെരഞ്ഞെടുത്തത്. അന്തിമ പട്ടികയില്‍ 3 ലോഗോകളാണ് ഉള്‍പ്പെട്ടത്. ഈ മൂന്ന് ലോഗോകളിൽ നിന്നും വകുപ്പിന് കീഴിലെ തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോമിൽ താമസിക്കുന്ന കുട്ടി വരച്ചത് മികച്ച ലോഗോ ആയി മന്ത്രി വീണാ ജോര്‍ജ് തിരഞ്ഞെടുത്തു.Also read: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത വികസന പദ്ധതികള്‍ നടപ്പിലാക്കി : മന്ത്രി വി എന്‍ വാസവന്‍“കിളി കൊഞ്ചലുകളുടെ 50 ആണ്ട് ” എന്ന ടാഗ് ലൈനും വാർഷികാഘോഷ പരിപാടിയുടെ ലോഗോയുടെ ഒപ്പം പ്രകാശനം ചെയ്യുന്നതിന് തിരഞ്ഞെടുത്തു. 2026 ജനുവരിയിൽ ഐ.സി.ഡി.എസ് അവാർഡ് വിതരണ പരിപാടികളോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സംയോജിത ശിശുവികസന സേവന പദ്ധതിയുടെ 50-ആം വാർഷിക ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, ജോ. ഡയറക്ടര്‍ ശിവന്യ, പ്രോഗം ഓഫീസര്‍ ലജിന തുടങ്ങിയവര്‍ പങ്കെടുത്തു.The post സംയോജിത ശിശുവികസന സേവന പദ്ധതി 50 വർഷങ്ങൾ പൂർത്തിയാക്കുന്നു; ICDS@50 ലോഗോ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു appeared first on Kairali News | Kairali News Live.