സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവരണ അട്ടിമറി; ഉയർന്ന റാങ്ക് വാങ്ങിയാലും മറ്റ് വിഭാഗക്കാർക്ക് ജനറൽ കാറ്റഗറി വിലക്കപ്പെട്ട കനി

Wait 5 sec.

സുരേഷ് ഗോപി അധ്യക്ഷനായ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സംവരണ അനീതി. 2025 ലെ എസ് ആർ എഫ് ടി ഐ പ്രവേശന പരീക്ഷയിലാണ് സംവരണ നയങ്ങൾ നടപ്പിലാക്കുന്നതിൽ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി വിദ്യാർത്ഥി യൂണിയൻ രംഗത്തെത്തിയത്. പ്രവേശന പരീക്ഷയിലെ ഫൈനൽ ലിസ്റ്റിൽ ജനറൽ കാറ്റഗറി ഉയർന്ന ജാതിയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് മാത്രം നൽകുകയാണ് നിലവിൽ എസ് ആർ എഫ് ടി ഐ അഡ്മിനിസ്ട്രേഷൻ. അതേ നിലവാരത്തിലോ അതിനു മുകളിലോ സ്കോർ നേടിയാൽ പോലും ഒബിസി, എസ് സി/ എസ് ടി വിഭാഗങ്ങളിൽ നിന്നുമുള്ളവർക്ക് മെറിറ്റിൽ പ്രവേശനം നൽകാത്തത് ചോദ്യം ചെയ്ത് വിദ്യാർത്ഥി യൂണിയൻ രംഗത്തെത്തി. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച്, ഒബിസി, എസ് സി, എസ് ടി, പി ഡബ്യൂ ഡി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ അതത് സംവരണ വിഭാഗങ്ങളിലെ സീറ്റുകളിലേക്കും അൺറിസർവ്ഡ് (ജനറൽ) വിഭാഗത്തിലെ സീറ്റുകളിലേക്കും അർഹതയുണ്ട്. ഇതാണ് എസ്ആർഎഫ്ടിഐ അഡ്മിനിസ്ട്രേഷൻ അട്ടിമറിച്ചത്.ALSO READ; കുറ്റങ്ങള്‍ ‘ഡെഡിക്കേറ്റ്’ ചെയ്യപ്പെടുമ്പോള്‍ തിരുത്തേണ്ടത് വിമര്‍ശകരോ അതോ മാധ്യമപ്രവര്‍ത്തകരോനിലവിൽ ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മെറിറ്റ് അടിസ്ഥാനത്തിലുള്ള മാർക്ക് വാങ്ങിയാലും അവരെ ജനറൽ കാറ്റഗറിയിലെ റാങ്കിൽ ഉൾപ്പെടുത്താതെ അതത് സംവരണ വിഭാഗത്തിലെ പട്ടികയിലാണ് ഇട്ടിരിക്കുന്നത്. സംവരണ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രവേശന പ്രക്രിയയുടെ പിന്നീടുള്ള ഘട്ടങ്ങളിൽ ജനറൽ വിഭാഗത്തിൽ ന്യായമായി മത്സരിക്കാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.വിദ്യാർത്ഥി യൂണിയൻ ഈ വിഷയം ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തെങ്കിലും ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭരണഘടനാ വ്യവസ്ഥകൾക്കും സർക്കാർ നിർബന്ധിത മാനദണ്ഡങ്ങൾക്കും അനുസൃതമായി, ഉദ്യോഗാർത്ഥികൾക്ക് ന്യായവും സാമൂഹിക നീതി അടിസ്ഥാനമാക്കിയുള്ളതുമായ അവസരം ഉറപ്പാക്കുന്നതിന് നിലവിലെ പ്രവേശന പ്രക്രിയയിലെ സംവരണ നയം പരിഷ്കരിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.The post സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവരണ അട്ടിമറി; ഉയർന്ന റാങ്ക് വാങ്ങിയാലും മറ്റ് വിഭാഗക്കാർക്ക് ജനറൽ കാറ്റഗറി വിലക്കപ്പെട്ട കനി appeared first on Kairali News | Kairali News Live.