തുമ്മാൻ വരുമ്പോൾ പിടിച്ചുവയ്ക്കാറുള്ളവരാണോ? എന്നാൽ ഇനി അങ്ങനെ ചെയ്യല്ലേ.. വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് വിദഗ്ധർ. ശ്വാസകോശത്തിലോ മൂക്കിലോ എന്തെങ്കിലും പ്രകോപിപ്പിക്കുന്ന വസ്തുക്കൾ വന്നാലാണ് അവയെ പുറന്തള്ളാനുള്ള ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധമെന്ന തരത്തിൽ തുമ്മൽ ഉണ്ടാകുന്നത്. പൊടി, പൂമ്പൊടി, വൈറസ് തുടങ്ങിയവയോ അലർജി കാരണമോ നമുക്ക് തുമ്മൽ ഉണ്ടായേക്കാം. ഈ വസ്തുക്കളോട് ശരീരത്തിൻ്റെ രോഗപ്രതിരോധ സംവിധാനം അമിതമായി പ്രതിരോധിക്കുന്നതിന് ഭാഗമാണിത്.എന്നാൽ പലരും പലപ്പോഴും തുമ്മൽ പിടിച്ചു വയ്ക്കാറുണ്ട്. എന്നാൽ ആ ശീലം നിർത്തിക്കോളൂ.. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇവ എന്തൊക്കെയാണെന്ന് നോക്കാം.ALSO READ: ഈ ലക്ഷണങ്ങളുണ്ടോ? എന്നാൽ നിങ്ങൾക്ക് കാൽസ്യത്തിന്റെ കുറവാണ്; സൂക്ഷിക്കുകതുമ്മല്‍ സാധാരണയായി ശ്വാസകോശത്തില്‍ നിന്ന് വളരെ ശക്തിയോടെ വായു പുറത്തുവിടുന്ന ഒരു പ്രക്രിയയാണ്. പെട്ടെന്ന് ഇവ പിടിച്ച് നിര്‍ത്തുമ്പോള്‍ തലച്ചോറിലെ അന്യൂറിസം പൊട്ടാനുള്ള സാധ്യതയേറുന്നു. ഇത് തലച്ചോറിലെ രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യും. തുമ്മല്‍ പിടിച്ച് വയ്ക്കുന്നത് ഇയർ ഡ്രം പൊട്ടിപോകാനുള്ള സാധ്യത കൂടുതലാണ്. ഇയര്‍ഡ്രം പൊട്ടുന്നത് എന്നാൽ വലുതോ ചെറുതോ ആയ സുഷിരങ്ങള്‍ വീഴുക എന്നതാണ് ഉദ്ദേശിക്കുന്നത് ഇത് നിങ്ങളുടെ കേള്‍വി ശക്തിയെ ബാധിക്കും. ALSO READ: ഈ ഒരു ഐറ്റം മാത്രം മതി ! അടുക്കളില്‍ അടച്ചുവെച്ചിരിക്കുന്ന പാത്രങ്ങളില്‍ ദുര്‍ഗന്ധമകറ്റാന്‍ ഒരെളുപ്പവഴി കൂടാതെ ചെവിയിൽ ഇൻഫെക്ഷൻ വരാൻ സാധ്യത ഉണ്ട്. തുമ്മൽ ശരീരത്തിന് പുറത്തേക്ക് കളയുന്നത്, അലർജിക്ക് കാരണമാകുന്ന വസ്തുക്കളെ പുറന്തള്ളാൻ വേണ്ടിയാണ്. എന്നാൽ, ഈ തുമ്മൽ പിടിച്ചുവയ്ക്കാൻ ശ്രമിച്ചാൽ ഈ വസ്തുകള്‍ നിങ്ങളുടെ ചെവിയിലേക്കോ തൊണ്ടയിലേക്കോ പോകാൻ സാധ്യത ഉണ്ടാകുകയും ഇന്‍ഫെക്ഷന് കാരണമാകുകയും ചെയ്യും. തുമ്മൽ പിടിച്ചുനിർത്താൻ ശ്രമിക്കുമ്പോൾ കണ്ണുകളിലെയോ മൂക്കിലെയോ രക്തക്കുഴലുകള്‍ക്ക് കേടുപാട് ഉണ്ടാക്കും. തുമ്മൽ തടയുമ്പോൾ ഉണ്ടാകുന്ന പെട്ടെന്നുള്ള ഉയർന്ന സമ്മർദ്ദം കാരണം നിങ്ങളുടെ കണ്ണിലെ അതിലോലമായ രക്തക്കുഴലുകൾ പൊട്ടുകയോ കണ്ണിന് ചുവന്ന നിറം വരുകയോ ചെയ്യാൻ സാധ്യത ഉണ്ട്.The post തുമ്മൽ വരുമ്പോൾ പിടിച്ച് വയ്ക്കാറുണ്ടോ? ഇനി അങ്ങനെ ചെയ്യല്ലേ!! തലച്ചോറിലെ രക്തക്കുഴലുകൾ വരെ പൊട്ടിയേക്കാം appeared first on Kairali News | Kairali News Live.