ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: നാലാം ബാച്ച് രണ്ടാം സെമസ്റ്റര്‍ യുജി ബിസിഎ പരീക്ഷാ ഫലം അറിയാം

Wait 5 sec.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നാലാം ബാച്ച് രണ്ടാം സെമസ്റ്റര്‍ യുജി ബി സി എ (2024- ജനുവരി അഡ്മിഷന്‍) പ്രോഗ്രാമിന്‍റെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്‌സൈറ്റിലും സ്റ്റുഡന്റ് പോര്‍ട്ടല്‍ ലോഗിനിലും ലഭിക്കും. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. പഠിതാക്കളുടെ കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. ALSO READ; ഇന്ത്യൻ ആർമിയിൽ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ് പഠിക്കണോ ? പരിശീലന സമയത്ത് തന്നെ 56,400 രൂപ സ്റ്റൈപ്പൻഡ്, അപേക്ഷകൾ ക്ഷണിച്ചുസെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്നും സർവകലാശാല അറിയിപ്പ് ലഭിച്ചതിനു ശേഷം ഡൗൺലോഡ് ചെയ്യാവുന്നതാണ്. പുനർ മൂല്യനിർണ്ണയത്തിനും ഉത്തരക്കടലാസിന്‍റെ സോഫ്റ്റ് കോപ്പി ലഭിക്കുന്നതിനും, അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി യൂണിവേഴ്സിറ്റി സര്‍ക്കുലര്‍ മുഖാന്തിരം അറിയിക്കും എന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.News summary: Sree Narayana Guru Open University has published the examination results for the fourth batch of the second semester UG BCA (2024-January Admission) program.The post ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: നാലാം ബാച്ച് രണ്ടാം സെമസ്റ്റര്‍ യുജി ബിസിഎ പരീക്ഷാ ഫലം അറിയാം appeared first on Kairali News | Kairali News Live.