‘പാവങ്ങൾക്ക് സർക്കാർ വിതരണം ചെയ്യുന്ന കിറ്റ് മുഖത്തേക്ക് എറിയണം, ഇത് പ്രജാരാജ്യം’; വിവാദ പരാമർശങ്ങളുമായി വീണ്ടും സുരേഷ് ഗോപി

Wait 5 sec.

പാവങ്ങൾക്ക് സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റ് നൽകുന്നവരുടെ മുഖത്തേക്ക് എറിയണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കിറ്റുമായി വന്നാല്‍ അവന്റെയൊക്കെ മുഖത്തേക്ക് എറിയണം. പാലക്കാട് ചെത്തലൂരില്‍ നടന്ന കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.അതിനിടെ, വ്യക്തിപരമായ നിവേദനങ്ങള്‍ നേരിട്ട് നല്‍കരുതെന്ന് പാലക്കാട് പറളിയിലെ പരിപാടിക്ക് എത്തുന്നതിനു മുമ്പ് സുരേഷ് ഗോപി നിര്‍ദേശം നൽകി. തൃശൂരിലെ പരിപാടി സംബന്ധിച്ച വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം.Read Also: തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയതിന് പിന്നിൽ കോൺഗ്രസ് നേതാവ്; ആരോപണം ഡി സി സി ജന. സെക്രട്ടറിക്കെതിരെഅതിനിടെ, തൃശൂരിൽ വിവാദമായ പ്രജാ പരാമര്‍ശവുമായി സുരേഷ്‌ ഗോപി വീണ്ടും രംഗത്തെത്തി. ഇത് പ്രജാരാജ്യമെന്ന് പറളിയില്‍ നടന്ന കലുങ്ക് സംവാദത്തില്‍ പറഞ്ഞു. പ്രജകളാണ് ഇവിടെ രാജാക്കന്‍മാരെന്നും വിരല്‍ചൂണ്ടി പ്രജകള്‍ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളം നന്നാക്കാനാണ് കലുങ്ക് സംവാദം നടത്തുന്നത്. അതു വെച്ച് കൊയ്ത്ത് നടത്താമെന്ന് മാക്രികള്‍ വിചാരിക്കേണ്ടെന്നും സുരേഷ്ഗോപി അധിക്ഷേപിച്ചു. വ്യക്തിപരമായ ഒരു ആവശ്യവും ഇവിടെ താൻ പരിഗണിക്കില്ല. നിവേദനം തന്നയാളെ താൻ അവഹേളിച്ചു എന്ന് പറയുന്നത്, അവരുടെ മാത്രം വ്യാഖ്യാനമാണ്. അവഹേളനങ്ങള്‍ക്ക് താന്‍ പുല്ലുവിലയാണ് നല്‍കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.The post ‘പാവങ്ങൾക്ക് സർക്കാർ വിതരണം ചെയ്യുന്ന കിറ്റ് മുഖത്തേക്ക് എറിയണം, ഇത് പ്രജാരാജ്യം’; വിവാദ പരാമർശങ്ങളുമായി വീണ്ടും സുരേഷ് ഗോപി appeared first on Kairali News | Kairali News Live.