സംസ്ഥാനത്ത് നടക്കുന്ന ഡിജിറ്റൽ സർവ്വെയിലൂടെ ഭൂരേഖകൾ അന്തിമമാക്കുമ്പോൾ അധികം വരുന്ന കൈവശം ഭൂമിയുടെ ഉടമസ്ഥത ഉറപ്പു വരുത്തുന്നതിനുള്ള 2025 ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (നിശ്ചയിക്കലും ക്രമവത്ക്കരണവും) ബിൽ നിയമസഭ പാസാക്കി. ഈ നിയമത്തിലൂടെ ഒരു കോടി കൈവശക്കാർക്ക് പ്രയോജനം ലഭിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. ഭൂഭരണത്തിൽ കേരളം ലോകത്തിന് തന്നെ മാതൃക സൃഷ്ടിക്കുന്ന നിയമാണ് ഇതെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ് ബിൽ അവതരണത്തിന് ശേഷം സബ്ജക്ട് കമ്മിറ്റിയുടെ വിശദമായ ചർച്ചക്കു ശേഷമാണ് ഇന്ന് വീണ്ടും ബിൽ സഭയിൽ വരികയും ചർച്ചകളുടെ അടിസ്ഥാനത്തിൽ പാസാക്കുകയും ചെയ്തത്.2023 ലാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വെ നടപടികൾ ആരംഭിച്ചത്. രണ്ട് വർഷം കൊണ്ട് കേരളത്തിലെ ആകെയുള്ള കൈവശങ്ങളുടെ നാലിലൊന്നിലധികം സർവ്വെ പൂർത്തിയാക്കി. രണ്ട് വർഷത്തിനുള്ളിൽ മുഴുവൻ ഭൂമിയുടേയും സർവ്വെ പൂർത്തീകരിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു വരെ സർവ്വെ ചെയ്ത 60 ലക്ഷം ലാന്റ് പാഴ്സലുകളിൽ 25 ലക്ഷത്തിലധികം കൈവശങ്ങളിലും അധിക ഭൂമി കണ്ടെത്തിയതാണ് കണക്കുകകൾ കാണിക്കുന്നത്.ALSO READ; ‘പാവങ്ങൾക്ക് സർക്കാർ വിതരണം ചെയ്യുന്ന കിറ്റ് മുഖത്തേക്ക് എറിയണം, ഇത് പ്രജാരാജ്യം’; വിവാദ പരാമർശങ്ങളുമായി വീണ്ടും സുരേഷ് ഗോപികേരളത്തിലാകെ മൂന്ന് കോടിയിലധികം ലാന്റ് പാഴ്സലുകൾ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ പകുതിയോളം കൈവശങ്ങളിൽ അധികഭൂമി ഉണ്ടായിരിക്കുമെന്നാണ് മനസിലാക്കുന്നത്. പരമ്പരാഗത സർവ്വെ ഉപകരണങ്ങളിൽ നിന്നു മാറി ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് സർവ്വെ നടത്തുമ്പോൾ ഉണ്ടാകുന്ന കൃത്യത മൂലമാണ് ഇത്തരത്തിലുള്ള വിസ്തീർണ്ണ വർദ്ധനവ് കൂടുതലും കണ്ട് വരുന്നത്. കൈവശ ഭൂമിയുടെ വ്യക്തമായ അതിരുകൾക്കുള്ളിൽ ഉള്ള തർക്കമറ്റ കൈവശങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. സമീപത്തുള്ള സർക്കാർ ഭൂമിയിലും കുറവു വരാൻ പാടില്ല. നിലവിലുള്ള സർവ്വെ നിയമങ്ങൾ പ്രകാരം ഓരോ വില്ലേജിലേയും സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്തിയ ശേഷമായിരിക്കും സ്വകാര്യ ഭൂമി അളക്കുന്നത്. ഇതു മൂലം സർക്കാർ ഭൂമി പൂർണ്ണമായും സംരക്ഷിക്കപ്പെടും. അതുപോലെ തന്നെ അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്താനുമാകും. സർക്കാർ ഭൂമിയിൽ കുടിയേറിയ ഭൂരഹിതർ അർഹരാണെങ്കിൽ അവർക്ക് പട്ടയം കൊടുക്കാനുള്ള നടപടികൾ സ്വീകരിക്കും. അധികഭൂമി കൈവശത്തിന് ഉടമസ്ഥതാ രേഖ നൽകുന്നതിനുള്ള നടപടികൾ ചട്ടം വഴി നിശ്ചയിക്കാൻ സർക്കാരിന് നിയമം അധികാരം നൽകുന്നുണ്ട്. ഏറ്റവും ലളിതമായ നടപടി ക്രമങ്ങളിലൂടെയായിരിക്കും ഉടമസ്ഥതാ രേഖ നൽകുന്നതെന്ന് റവന്യൂ മന്ത്രി നിയമസഭയിൽ പറഞ്ഞു.ALSO READ; ഡിവൈഎഫ്ഐ ‘നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026’: ലോഗോ പ്രകാശനം ചെയ്ത് ലോകസഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങരഒരു നൂറ്റാണ്ട് മുൻപ് തിരുവിതാംകൂർ കൊച്ചി മലബാർ മേഖലകളിൽ നടന്ന സർവ്വെയുടെ അടിസ്ഥാനത്തിലുള്ള സെറ്റിൽമെന്റ് രേഖകളാണ് ഭൂമിയുടെ ഉടമസ്ഥതയും കൈവശവും സംബന്ധിച്ച അടിസ്ഥാന രേഖകൾ. ഐക്യ കേരളത്തിൽ ആദ്യമായുണ്ടാകുന്ന സെറ്റിൽമെന്റ് നടപടികളായിരിക്കും ഡിജിറ്റൽ സർവ്വെയിലൂടേയും സെറ്റിൽമെന്റ് ആക്ടിലൂടേയും ഉണ്ടാകുന്നതെന്നും മന്ത്രി കെ രാജൻ പറഞ്ഞു.. ഭൂമി സംബന്ധമായ അവകാശ തർക്കങ്ങൾ പരമാവധി കുറക്കുക എന്നുള്ളതാണ് നിയമത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തീകരിക്കുന്ന മുറക്കാണ് വില്ലേജുകളില്‍ നിയമം നടപ്പിലാവുകThe post ‘അധികഭൂമിക്ക് ഉടമസ്ഥത സെറ്റിൽമെന്റ് നിയമം’ ഭൂഭരണത്തിലെ ലോക മാതൃകയെന്ന് മന്ത്രി കെ രാജൻ; നിയമത്തിലൂടെ ഒരു കോടിയിലധികം കൈവശക്കാർക്ക് പ്രയോജനം appeared first on Kairali News | Kairali News Live.