ടിക്കറ്റില്ലാതെ ട്രെയിനിലെ എസി കോച്ചില്‍ യാത്ര ചെയ്യുന്നതിനിടെ പിടിക്കപ്പെട്ട് അധ്യാപിക. ടിടിഇ പിടികൂടിയതോടെ ഉപദ്രവിച്ചെന്ന് വ്യാജ ആരോപണം. പറ്റ്നയിലാണ് സംഭവം. ബീഹാറിലെ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപികയാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തത്. ടിക്കറ്റ് കാണിക്കാന്‍ ടിടിഇ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ എന്നെ ശല്ല്യം ചെയ്യുകയാണെന്നും എന്നെ മനപ്പൂര്‍വ്വം ബുദ്ധിമുട്ടിക്കുകയാണെന്നും യുവതി പറയുന്നു. എന്നാല്‍ മുമ്പും നിങ്ങള്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തിട്ടിട്ടുണ്ടെന്നും നിങ്ങള്‍ ബിഹാറില്‍ നിന്നുള്ള അധ്യാപികയല്ലേയെന്നും ടിടിഇ പറയുന്നത് വിഡിയോയില്‍ കാണാം. Also read – ചാമുണ്ഡി ഉത്സവത്തിന് ബലൂണ്‍ വില്‍പനക്കെത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സംഭവം കര്‍ണാടകയില്‍ടിക്കറ്റ് ഉണ്ടെങ്കില്‍ കാണിക്കാന്‍ ടിടിഇ പറയുമ്പോള്‍ എന്നെ തൊടരുത്, നിങ്ങള്‍ എന്നെ ശല്ല്യപ്പെടുത്തുകയാണെന്നും യുവതി ആവര്‍ത്തിച്ച് പറയുകയാണ്. ടിടിഇ തന്നെയാണ് സംഭവത്തിന്റെ വിഡിയോ പകര്‍ത്തിയത്. സ്ലീപ്പര്‍ കോച്ചിലേക്ക് മാറാന്‍ താന്‍ പറഞ്ഞതാണെന്നും യുവതി അതിന് തയ്യാറാകുന്നില്ലെന്നും ടിടിഇ പറയുന്നു. ഞാന്‍ പോയില്ലെങ്കില്‍ നീയെന്നെ എന്തു ചെയ്യുമെന്നും യുവതി ചോദിക്കുന്നുണ്ട്. സംഭവം വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്ത് തര്‍ക്കിക്കുന്ന യുവതിക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.Victim Genderpic.twitter.com/CbiKB63sd7— NCMIndia Council For Men Affairs (@NCMIndiaa) October 7, 2025 The post ടിക്കറ്റില്ലാതെ എസി കോച്ചില് അധ്യാപികയുടെ യാത്ര; പിടികൂടിയപ്പോള് ടിടിഇ ഉപദ്രവിച്ചെന്ന് കള്ള പരാതി: വൈറലായി വിഡിയോ appeared first on Kairali News | Kairali News Live.