ധനമന്ത്രി നിര്‍മല സീതാരാമന് കേരളത്തിലെ സാമ്പത്തിക പ്രശ്നങ്ങളില്‍ നിവേദനം നല്‍കിയെന്നും അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചെന്നും മന്ത്രി കെ എൻ ബാലഗോപാല്‍. ഇതിനായി കേന്ദ്ര മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഗ്രാന്‍ഡ് റിഡംപ്ഷന്‍ ഫണ്ടിന് കീഴിൽ കിട്ടേണ്ട 3,300 കോടി രൂപ ഈ വര്‍ഷം കിട്ടിയില്ല. കടമെടുപ്പ് പരിധിയില്‍ അനുവദിച്ചതില്‍ 1122 കോടി രൂപയുടെ കുറവ് വരുത്തിയിരുന്നു. അത് നൽകണമെന്ന് ശ്രദ്ധയില്‍ പെടുത്തി. ദേശീയ പാതയ്ക്ക് ഭൂമി എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുടക്കിയ പണം അനുവദിക്കാനും ആവശ്യപ്പെട്ടു. ഈ പണം എൻ എച്ച് എ ഐ ആയിരുന്നു മുടക്കേണ്ടിയിരുന്നത്. അതാണ് സംസ്ഥാനം നല്‍കിയത്. ഇക്കാര്യം പരിശോധിക്കാന്‍ കേന്ദ്രമന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.Read Also: നിതിൻ ഗാഡ്കരി- മുഖ്യമന്ത്രി കൂടിക്കാഴ്ച; പുത്തൻ പദ്ധതികൾക്ക് പ്രൊപ്പോസൽ നൽകിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്ഐ ജി എസ് ടി സെറ്റില്‍മെന്റില്‍ 965 കോടി രൂപ കുറവ് വന്നതും ഉന്നയിച്ചു. കടമെടുപ്പ് പരിധിയില്‍ ഈ വര്‍ഷം 0.5% കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും മന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു.The post ‘കേരളത്തിലെ സാമ്പത്തിക പ്രശ്നങ്ങളില് കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നല്കി’; ഗ്രാന്ഡ് റിഡംപ്ഷന് ഫണ്ട്, കടമെടുപ്പ് പരിധി അടക്കം ഉന്നയിച്ചെന്നും മന്ത്രി കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.