ദസറ ആഘോഷങ്ങള്‍ക്കിടെ മൈസൂരുവില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതായി വിവരം. ഇന്നലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ തെപ്പോത്സവത്തില്‍ ബലൂണ്‍ വിറ്റ് ക്ഷീണിച്ച് മാതാവിനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കര്‍ണാടക കലബുറുഗി സ്വദേശിനിയായ പത്തു വയസുകാരിയാണ് കൊല്ലപ്പെട്ടത്. ടെന്റില്‍ നിന്ന് 50 മീറ്റര്‍ അകലെയായി ഇന്ന് ചെളിക്കൂനക്കരികില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടി ലൈംഗികാതിക്രമത്തിനു ഇരയായതായി പൊലീസ് അധികൃതര്‍ വ്യക്തമാക്കുന്നു. Also read – പുതിയ വന്ദേ ഭാരത് പ്രഖ്യാപിച്ചത് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടതുകൊണ്ടെന്ന റെയില്‍മന്ത്രിയുടെ പരാമര്‍ശം; ‘തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള രാഷ്ട്രീയം വ്യക്തം; കേരളത്തിലെ എംപിമാരുടെ നിവേദനങ്ങളില്‍ എന്തു നടപടിയെടുത്തെന്ന് മന്ത്രി വ്യക്തമാക്കണം’: ഡോ ജോണ്‍ ബ്രിട്ടാസ് എംപിദൊഡ്ഡക്കെരെ മൈതാനത്ത് മാതാപിതാക്കള്‍ക്കൊപ്പം ഒരു താല്‍ക്കാലിക ടെന്റിലാണ് കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. ഉത്സവത്തിന് എത്തുന്നവര്‍ക്ക്ബലൂണുകള്‍ വിറ്റാണ് കുടുംബം ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്. ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ തെപ്പോത്സവ’ത്തിന് പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം പോയിരുന്നു. തിരിച്ചെത്തിയ ശേഷം അമ്മക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ രാവിലെ ആയപ്പോള്‍ കാണാതാവുകയായിരുന്നു. തുടന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുThe post ചാമുണ്ഡി ഉത്സവത്തിന് ബലൂണ് വില്പനക്കെത്തിയ പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സംഭവം കര്ണാടകയില് appeared first on Kairali News | Kairali News Live.