രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാനം ഏക കിടപ്പാട സംരക്ഷണ നിയമം നടപ്പിലാക്കുന്നു; മന്ത്രി പി രാജീവ്

Wait 5 sec.

സ്വന്തം നിയന്ത്രണത്തിലല്ലാത്ത കാരണത്താല്‍ മനപ്പൂര്‍വമായി വീഴ്ച വരുത്താതെ, എന്നാല്‍ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ കിടപ്പാടം വിട്ടിറങ്ങേണ്ടി വരുന്നവരെ സംരക്ഷിക്കാനായി രാജ്യത്ത് ആദ്യമായി ഏക കിടപ്പാട നിയമം നടപ്പിലാക്കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി പി രാജീവ്. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താല്‍ മനപ്പൂര്‍വമായി വീഴ്ച വരുത്താതെ എന്നാല്‍ തിരിച്ചടവ് മുടങ്ങിയെന്ന് നിര്‍ദിഷ്ട സമിതികള്‍ കണ്ടെത്തിയ കേസുകളില്‍ അവരുടെ ഏക പാര്‍പ്പിടം നഷ്ടപ്പെടും എന്ന അവസ്ഥ വരുമ്പോള്‍ പാര്‍പ്പിടാവകാശം സംരക്ഷിക്കുന്ന നിയമമാണിത്. സാമ്പത്തിക ബാധ്യതകള്‍ കാരണം വളരെ ദരിദ്രമായ സാഹചര്യത്തിലുള്ള മനുഷ്യര്‍ തെരുവിലിറങ്ങേണ്ടി വരുന്നത് തടയാന്‍ നിയമസഭയില്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്ത ഈ നിയമം വഴി സഹായകമാകുമെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.Also read – ‘അധികഭൂമിക്ക് ഉടമസ്ഥത സെറ്റിൽമെന്‍റ് നിയമം’ ഭൂഭരണത്തിലെ ലോക മാതൃകയെന്ന് മന്ത്രി കെ രാജൻ; നിയമത്തിലൂടെ ഒരു കോടിയിലധികം കൈവശക്കാർക്ക് പ്രയോജനംഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ഏക കിടപ്പാട സംരക്ഷണ നിയമം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യുന്നത്. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ മനപ്പൂർവമായി വീഴ്ച വരുത്താതെ എന്നാൽ തിരിച്ചടവ് മുടങ്ങിയെന്ന് നിർദിഷ്ട സമിതികൾ കണ്ടെത്തിയ കേസുകളിൽ അവരുടെ ഏക പാർപ്പിടം നഷ്ടപ്പെടും എന്ന അവസ്ഥ വരുമ്പോൾ പാർപ്പിടാവകാശം സംരക്ഷിക്കുന്ന നിയമമാണിത്. വളരെ ദരിദ്രമായ സാഹചര്യത്തിൽ താമസിക്കുന്ന ആളുകൾ സാമ്പത്തിക ബാധ്യതകൾ കാരണം തെരുവിലിറങ്ങേണ്ടി വരുന്നത് തടയാൻ ഈ നിയമം സഹായകമാകും.The post രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാനം ഏക കിടപ്പാട സംരക്ഷണ നിയമം നടപ്പിലാക്കുന്നു; മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.