കൊല്ലത്തെ കാഷ്യു കോണ്‍ക്ലേവില്‍ സംസ്ഥാനത്തുടനീളമുള്ള കശുമാവ് കര്‍ഷകര്‍ പങ്കെടുക്കും

Wait 5 sec.

കൊല്ലം ശ്രീനാരായണഗുരു സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന കാഷ്യു കോണ്‍ക്ലേവില്‍ സംസ്ഥാനത്തുടനീളമുള്ള കശുമാവ് കര്‍ഷകര്‍ പങ്കെടുക്കുമെന്ന് കാഷ്യു സ്‌പെഷ്യല്‍ ഓഫീസറും കശുമാവ് കൃഷി വികസന ഏജന്‍സിയുടെ ചെയര്‍മാനും സി ഇ ഒയുമായ ഷിരീഷ് കെ അറിയിച്ചു. കശുവണ്ടി വ്യവസായത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ഒക്ടോബര്‍ 14-നാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഏജന്‍സിയുടെ പ്രവര്‍ത്തന ഫലമായി 22 ലക്ഷം തൈകള്‍ ആണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തുടനീളം വിതരണം ചെയ്തത്. മലയോര മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളായ ഓയില്‍പാം ഇന്ത്യ ലിമിറ്റഡ്, റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡ്, സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍, വന വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ ഭൂമിയിൽ കശുമാവ് കൃഷി ചെയ്തിട്ടുണ്ട്. Read Also: രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാനം ഏക കിടപ്പാട സംരക്ഷണ നിയമം നടപ്പിലാക്കുന്നു; മന്ത്രി പി രാജീവ്നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍, കണ്ണൂര്‍ സെൻട്രല്‍ ജയില്‍, വഖഫ് ബോര്‍ഡുകളുടെ സ്ഥലങ്ങൾ, നിരവധി സ്വകാര്യ എസ്റ്റേറ്റ് തോട്ടങ്ങൾ, കശുമാവ് കൃഷിക്ക് അനുയോജ്യമായതും റബ്ബര്‍ കൃഷിക്ക് അനുയോജ്യമല്ലാത്തതുമായ സ്ഥലങ്ങൾ എന്നിവിടങ്ങളിലും വ്യാപകമായി കശുമാവ് കൃഷി ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷംകൊണ്ട് കായ്ഫലം ലഭിക്കുന്ന അത്യുത്പാദനശേഷിയുള്ള തൈകള്‍ നട്ടുപിടിപ്പിച്ചതോടെ സ്ഥാപനങ്ങള്‍ക്ക് അധിക വരുമാനവും ലഭ്യമായി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.The post കൊല്ലത്തെ കാഷ്യു കോണ്‍ക്ലേവില്‍ സംസ്ഥാനത്തുടനീളമുള്ള കശുമാവ് കര്‍ഷകര്‍ പങ്കെടുക്കും appeared first on Kairali News | Kairali News Live.