‘നിക്ഷ്പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരം’; കാലിക്കറ്റിലും വർഗീയകോട്ടകൾ തകർത്തെറിഞ്ഞ് എസ്എഫ്ഐയുടെ തേരോട്ടം

Wait 5 sec.

കാലിക്കറ്റ്‌ സർവ്വകലാശാലക്ക് കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഐതിഹാസിക വിജയം നേടുവാൻ സാധിച്ചു. മതവർഗ്ഗീയവാദികളെ കലാലയപടിക്കെട്ടിനു പുറത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ടാണ് യുഡിഎസ്എഫ്, എംഎസ്എഫ്, കെഎസ് യു കോട്ടകൾ തകർത്ത് വിദ്യാർത്ഥികൾ എസ്എഫ്ഐയെ തിരഞ്ഞെടുത്തത്. “നിക്ഷ്പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരമാണ് വിദ്യാർത്ഥിത്വം” എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ തിരഞ്ഞെടുപ്പിനെ നേരിട്ടത്. സർവ്വകലാശാലക്ക് കീഴിൽ തിരഞ്ഞെടുപ്പ് നടന്ന 202 കോളേജുകളിൽ 127 കോളേജുകൾ എസ്എഫ്ഐ വിജയിച്ചു. നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ കോളേജുകൾ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു. സർവ്വകലാശാലക്ക് കീഴിൽ 35 കോളേജുകളിലാണ് യുഡിഎസ്എഫ്, എംഎസ്എഫ്, കെഎസ് യു സംഘടനകളിൽ നിന്നും തിരിച്ചു പിടിച്ചു കൊണ്ടാണ് കാലിക്കറ്റിൽ എസ്എഫ്ഐ കരുത്ത് കാണിച്ചത്.ALSO READ; ‘എം എസ് എഫ് തോറ്റു, മതേതരത്വം ജയിച്ചു’, പ്രകടനവുമായി കെ എസ് യു; വയനാട്ടിൽ കോൺഗ്രസ് എം എൽ എമാർക്കെതിരെ ബാനറുമായി എം എസ് എഫുംമതവർഗ്ഗീയതയുടെയും പണക്കൊഴുപ്പിന്‍റെയും ലഹരി മാഫിയ സംഘങ്ങളുടെയും കൂട്ടുപിടിച്ച് ക്യാമ്പസുകളിൽ അരാഷ്ട്രീയ അരാജകത്വ പ്രവർത്തനങ്ങൾ നടത്തുന്ന വലതുപക്ഷ വർഗ്ഗീയവാദികൾക്കേറ്റ കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. ക്യാമ്പസുകളെ വർഗ്ഗീയവത്കരിക്കാൻ എംഎസ്എഫ് നടത്തുന്ന ശ്രമങ്ങളെ, വർഗ്ഗീയതക്കെതിരായ കരുത്തുള്ള മുദ്രാവാക്യത്താൽ പ്രതിരോധിച്ച പ്രബുദ്ധരായ വിദ്യാർത്ഥി സമൂഹത്തിന്റെ വിജയമാണിതെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.സർവ്വകലശാലകളിലേക്ക് ഇരച്ചുകയറുന്ന വർഗ്ഗീയവാദികളെ ചെറുത്തും വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിനായി പ്രോജ്ജ്വലമായ സമരങ്ങൾ നയിച്ചും എസ്എഫ്ഐ നടത്തുന്ന നിതാന്തമായ പ്രക്ഷോഭങ്ങളെ വിദ്യാർത്ഥികൾ ഹൃദയത്തിൽ ഏറ്റെടുത്തതായും പ്രസ്താവനയിൽ വ്യക്തമാക്കി. എസ്എഫ്ഐയുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ വിദ്യാർത്ഥികളെയും എസ്എഫ്ഐ കേരള സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് എം ശിവപ്രസാദ് സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ അഭിവാദ്യം ചെയ്തു.The post ‘നിക്ഷ്പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരം’; കാലിക്കറ്റിലും വർഗീയകോട്ടകൾ തകർത്തെറിഞ്ഞ് എസ്എഫ്ഐയുടെ തേരോട്ടം appeared first on Kairali News | Kairali News Live.