പൊതുമേഖല ബാങ്കുകളുടെ ലയനം വീണ്ടും നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇത് നടപ്പാക്കുന്നതിലൂടെ രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം മൂന്നായി ചുരുങ്ങും. ഇത് സംബന്ധിച്ച നടപടികൾ ഈ വർഷം തന്നെ കേന്ദ്ര ധനകാര്യ മന്ത്രാലയം ആരംഭിക്കുമെന്നാണ് വിവരം. ലോകത്തിലെ ആദ്യ 20 മുൻനിര ബാങ്കുകളുടെ ഗണത്തിലേക്ക് ഇന്ത്യയിലെ 2 പൊതുമേഖല ബാങ്കുകളെയെങ്കിലും കൊണ്ടുവരിക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം എന്നാണ് വിശദീകരണം.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിലേക്ക് മറ്റുള്ള പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. എസ്ബിഐയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ ലയിപ്പിച്ചേക്കും. ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ പഞ്ചാബ് നാഷനൽ ബാങ്കിനോടും യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കാനറ ബാങ്കിനോടും ലയിപ്പിക്കാനാണ് നിലവിലെ ആലോചനയെന്നാണ് റിപ്പോർട്ടുകൾ.Also read : വികസനത്തില്‍ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിച്ച കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസും2017ലാണ് ബാങ്കുകളുടെ ലയന നടപടികൾ ആദ്യം ആരംഭിച്ചത്. പിന്നീട് 2019ൽ നടന്ന ലയനത്തിലൂടെ പൊതുമേഖല ബാങ്കുകളുടെ എണ്ണം 27ൽ നിന്ന് 12 എണ്ണമാക്കി ചുരുക്കി. ഇപ്പോൾ ഈ നടക്കാൻ പോകുന്ന നടപടികളിലൂടെ അത് 3 ആയി കുറയും. ഈ മാറ്റത്തിലൂടെ വമ്പൻ പദ്ധതികൾക്ക് ഉൾപ്പെടെ വായ്പ നൽകാൻ ബാങ്കുകൾക്ക് കഴിയുമെന്ന വാദം കേന്ദ്രം ഉയർത്തുന്നുണ്ടെങ്കിലും ബിജെപി സർക്കാരിന്റെ സ്വകാര്യ ബാങ്കുകളോടുള്ള തലോടൽ നയമാണ് ഈ നീക്കത്തിന് പിന്നിലെന്ന് പൊതുവെ വിമർശനങ്ങളും ഉയരുന്നുണ്ട്.The post പൊതുമേഖല ബാങ്കുകളെ വീണ്ടും വെട്ടിച്ചുരുക്കാൻ ബിജെപി സർക്കാർ, ബാക്കിയാവുക മൂന്നെണ്ണം മാത്രം ? appeared first on Kairali News | Kairali News Live.