വിരമിച്ച ബാങ്ക് ജീവനക്കാരുടെ സംഘടനയായ ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറത്തിന്റെ(A K B R F ) ഏഴാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് ബെഫി സെൻററിലെ കെജി ജെയിംസ് ഹാളിൽ ഡോ. എം എ സിദ്ദിഖ്, (പ്രൊഫസർ മലയാള വിഭാഗം, കേരള സർവകലാശാല) ‘കേരള സമൂഹം പ്രത്യക്ഷത്തിനപ്പുറം’ എന്ന വിഷയത്തിൽ പ്രഭാഷണം അവതരിപ്പിച്ചു. ഫാസിസത്തിൻ്റെ അടയാളങ്ങൾ കേരള സമൂഹത്തിലും വ്യാപകമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ മനോഭാവം മുന്നോട്ട് വെയ്ക്കുന്ന ആർട്ടിക്കിൾ 51 എ (എച്ച് ) ഉൾക്കൊള്ളുന്ന ഭരണഘടന നിലനിൽക്കുന്ന രാജ്യം സ്യൂഡോ സയൻസിൻ്റെ കാലത്തിലേക്ക് നീങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എ കെ ബി ആർ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.സുരേഷ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ എസ്.ശ്രീകുമാർ സ്വാഗതവും ജോയിൻറ് കൺവീനർ ജി അനിൽകുമാർ നന്ദിയും പറഞ്ഞു.Also Read: ‘ചീഫ് ജസ്റ്റിസിന്റെ അവസ്ഥ ഇതാണെങ്കില്‍, ദളിത് സമൂഹത്തിന്റെ സുരക്ഷിതത്വം സംഘപരിവാര്‍ ഭരണത്തിന് കീഴില്‍ എന്തായിരിക്കും’: ആദര്‍ശ് എം സജിഒക്ടോബർ 9,10 തീയതികളിൽ തിരുവനന്തപുരത്ത് കെഎസ്ടിഎ ഹാളിൽ വെച്ച് നടക്കുന്ന സമ്മേളനം മുൻ സംസ്ഥാന ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.The post ഫാസിസത്തിൻ്റെ അടയാളങ്ങൾ കേരള സമൂഹത്തിലും വ്യാപകമാവുന്നു: ഡോ. എം എ സിദ്ദിഖ് appeared first on Kairali News | Kairali News Live.