ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

Wait 5 sec.

ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ മെക്കാനിക്ക് മെഷിൻ ടൂൾ മെയിന്റനൻസ് (MMTM) ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ധീവര വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിന് അഭിമുഖം ഒക്ടോബർ 13 രാവിലെ 11 ന് നടത്തും. ബന്ധപ്പെട്ട യോഗ്യതയുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസ്സൽ രേഖകളും ആയവയുടെ പകർപ്പുമായി അന്നേ ദിവസം രാവിലെ 10.15-ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.