കിട്ടാത്തതിൽ വിഷമമൊന്നുമില്ല; ‘ജീവനുകൾ രക്ഷിക്കുന്നത് അദ്ദേഹം തുടരും’: നൊബേൽ കൈവിട്ടു പോയതിൽ പ്രതികരണവുമായി വൈറ്റ് ഹൗസ്

Wait 5 sec.

പോയിടത്തെല്ലാം സമാധാന നൊബേൽ ചോദിച്ചു നടന്ന യുഎസ് പ്രസിഡന്‍റ് അവസാനം പുരസ്കാരം കൈവിട്ടു പോയതിന്‍റെ നിരാശയിലാണ്. ട്രംപിന് പകരം വെനിസ്വേലയുടെ മരിയ കൊറിന മച്ചാഡോയ്ക്ക് സമാധാന സമ്മാനം നൽകി കൊണ്ടുള്ള നോബൽ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ വൈറ്റ് ഹൗസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അവാർഡ് കിട്ടിയില്ലെങ്കിലും, ‘സമാധാന കരാറുകൾ ഉണ്ടാക്കുന്നതും, യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതും, ജീവൻ രക്ഷിക്കുന്നതും’ അദ്ദേഹം തുടരുമെന്ന് വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ച്യൂങ് എക്‌സ് പോസ്റ്റിൽ കുറിച്ചു. ‘ഒരു മനുഷ്യസ്‌നേഹിയുടെ ഹൃദയമാണ് അദ്ദേഹത്തിൽ തുടിക്കുന്നത്. തന്‍റെ ഇച്ഛാശക്തി കൊണ്ട് പർവതങ്ങൾ പോലും ചലിപ്പിക്കാൻ കഴിയുന്ന അദ്ദേഹത്തെപ്പോലെ മറ്റൊരാളും ഉണ്ടാകില്ല’ എന്നും സ്റ്റീവൻ ച്യൂങ് എ‍ഴുതി. അധികാരത്തിലേറി ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യ – പാകിസ്ഥാൻ സംഘർഷം അടക്കം നിരവധി രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ അവസാനിപ്പിച്ചു എന്നായിരുന്നു ട്രംപിന്‍റെ അവകാശവാദം.ALSO READ; ഗാസ സമാധാനത്തിലേക്ക്? വെടിനിർത്തൽ നിലവിൽ വന്നു; സൈനിക പിന്മാറ്റം ആരംഭിച്ച് ഇസ്രയേൽയു എൻ പൊതുസഭയിൽ സംസാരിക്കുമ്പോഴും തനിക്ക് സമാധാന നൊബേൽ തരണമെന്ന ആവശ്യമുന്നയിച്ചത് അമേരിക്കയെ അന്താരാഷ്ട്ര തലത്തിൽ നാണം കെടുത്തിയിരുന്നു. ട്രംപിനുള്ള ജനപ്രീതി ഇടിയാൻ ഇത് വൻതോതിൽ കാരണമായി. സമ്മാനം നേടിയെടുക്കാൻ കിണഞ്ഞു പരിശ്രമിച്ച അദ്ദേഹം അവസാനമായി ഗാസയിലെ സമാധാന കരാറിനാണ് ചുക്കാൻ പിടിച്ചത്.വെനിസ്വേലൻ രാഷ്ട്രീയ പ്രവർത്തകയും പ്രതിപക്ഷ നേതാവുമായ മരിയ കൊറീന മച്ചാഡോക്കാണ് ഈ വർഷത്തെ സമാധാന നൊബേൽ. സമാധാന നൊബേൽ നേടുന്ന ഇരുപതാമത്തെ വനിതയാണ് മച്ചാഡോ.The post കിട്ടാത്തതിൽ വിഷമമൊന്നുമില്ല; ‘ജീവനുകൾ രക്ഷിക്കുന്നത് അദ്ദേഹം തുടരും’: നൊബേൽ കൈവിട്ടു പോയതിൽ പ്രതികരണവുമായി വൈറ്റ് ഹൗസ് appeared first on Kairali News | Kairali News Live.